Breaking

Friday, June 26, 2020

പ്രവാസികളുടെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്കുള്ള യാത്ര: ബസിൽ ആളെത്താൻ മണിക്കൂറുകളോളം കാത്തിരിക്കണം

തിരുവനന്തപുരം: ഒരേ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്കു പോകുന്നവർ എത്തുന്നത് വിവിധ വിമാനങ്ങളിൽ. അതിനാൽ നേരത്തേ എത്തുന്നവർ മറ്റുള്ളവർക്കായി കാത്തിരിക്കേണ്ടിവരുന്നത് മണിക്കൂറുകളോളം. കഴിഞ്ഞദിവസങ്ങളിലെല്ലാം സർക്കാർവക നിരീക്ഷണകേന്ദ്രങ്ങളിലേക്ക് പോകുന്നവർക്കെല്ലാം ഈ ദുരനുഭവമുണ്ടായി. നഗരത്തിൽനിന്നു ദൂരെയുള്ള ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നത് കെ.എസ്.ആർ.ടി.സി. ബസിലാണ്. വ്യാഴാഴ്ച വെളുപ്പിന് മസ്‌കറ്റിൽനിന്ന് ഒന്നരയ്ക്ക് എത്തിയ പ്രവാസിക്ക് വിമാനത്താവളത്തിൽനിന്നു വെള്ളറടയിലേക്കുള്ള നിരീക്ഷണകേന്ദ്രത്തിലേക്കു പോകാനായത് നാലുമണിക്കാണ്. ഒരു ചാർട്ടേഡ് വിമാനത്തിന് 12 ബസും മറ്റുള്ള യാത്രാവിമാനത്തിന് 20 ബസുമാണ് അനുവദിച്ചിട്ടുള്ളത്. പ്രവാസികളുമായി വ്യാഴാഴ്ച വെളുപ്പിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത് ഏഴു വിമാനങ്ങൾ. ഇതിൽ അഞ്ചെണ്ണം ഗൾഫിൽനിന്നുള്ള ചാർട്ടേഡ് വിമാനങ്ങളും. രണ്ടെണ്ണം വന്ദേഭാരത് മിഷന്റെ ഭാഗമായി കാനഡ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽനിന്നെത്തിയതും. ഗൾഫിൽനിന്നുള്ള 840 പേരടക്കം 1120 പ്രവാസികളാണ് നാട്ടിലെത്തിയത്.കണ്ണൂർ: പരിശോധകരും യാത്രക്കാരും പ്രയാസത്തിൽപ്രവാസികളുമായി കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ എത്താൻ തുടങ്ങിയതോടെ കണ്ണൂർ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ താളംതെറ്റി. രാത്രി ഒരേസമയത്ത് കൂടുതൽ വിമാനങ്ങൾ എത്തിയതോടെ കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് വൻ ആൾക്കൂട്ടമാണ് വിമാനത്താവളത്തിലുണ്ടായത്. കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ അഞ്ചും ആറും മണിക്കൂറുകൾ വിമാനത്താവളത്തിൽ കഴിച്ചുകൂട്ടേണ്ടിവന്നതായി യാത്രക്കാർ പരാതിപ്പെട്ടു. 16 വിമാനങ്ങളിലായി 2840 യാത്രക്കാരാണ് ബുധനാഴ്ച വിമാനത്താവളത്തിൽ എത്തിയത്. ഇതിൽ ഏഴു വിമാനങ്ങൾ രാത്രി ചെറിയ ഇടവേളകളിലാണ് എത്തിയത്. തുടർന്ന് കൗണ്ടറുകൾക്കുമുന്നിൽ യാത്രക്കാരുടെ നീണ്ട നിരയായി. വാഹനസൗകര്യം ലഭിക്കാനും യാത്രക്കാർ പ്രയാസപ്പെട്ടു. ക്വാറന്റീൻ സഹായംതേടി യുവാവ് കളക്ടറേറ്റിൽക്വാറന്റീൻ സൗകര്യം ലഭിക്കാത്തതിനാൽ യുവാവ് സഹായം തേടിയെത്തിയത് ആലപ്പുഴ കളക്ടറേറ്റിൽ. ബെംഗളൂരുവിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഹരിപ്പാട് സ്വദേശിക്ക് റെയിൽവേ സ്റ്റേഷനടുത്തുള്ള ക്വാറന്റീൻ കേന്ദ്രത്തിലേക്കാണു പോകേണ്ടിയിരുന്നത്. കളക്ടറേറ്റുവരെയാണ് ടാക്സി ബുക്കുചെയ്തത്. ഇറങ്ങിയശേഷം ക്വാറന്റീൻ കേന്ദ്രത്തിലേക്ക് വിളിച്ചപ്പോൾ മുറികൾ ഒഴിവില്ലെന്നും ശുചീകരണം നടത്താനുണ്ടെന്നുമായിരുന്നു മറുപടി. അവിടെനിന്ന്‌ പോലീസുകാരനോടു സംഭവം പറഞ്ഞപ്പോൾ കളക്ടറേറ്റിൽ ചെന്നാൽ പെയ്ഡ് ക്വാറന്റീൻ ലഭിക്കുമെന്ന് പറഞ്ഞു. തുടർന്ന് കളക്ടറേറ്റ് കവാടത്തിലെത്തി അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനോട് വിവരം പറഞ്ഞു. ബെംഗളൂരുവിൽനിന്ന് നേരിട്ട് വന്നതാണെന്നറിഞ്ഞതോടെ ജീവനക്കാർ ആരോഗ്യവകുപ്പിനെ വിവരമറിയിച്ച് ആംബുലൻസ് എത്തിച്ച് ജനറൽ ആശുപത്രിയിലേക്കു മാറ്റി. തുടർന്ന് കളക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന എല്ലാവരെയും മാറ്റി ഗേറ്റ് പൂട്ടി. അഗ്നിരക്ഷാസേന എത്തി അണുനശീകരണം നടത്തിയശേഷമാണ് കവാടം തുറന്നത്.കോഴിക്കോട്: നട്ടംതിരിഞ്ഞ് പ്രവാസികൾകോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന പ്രവാസികൾ വാഹനമോ മതിയായ പരിശോധനയോ ലഭിക്കാതെ നട്ടംതിരിയുന്നു. ബുധനാഴ്ച 19 വിമാനങ്ങളും വ്യാഴാഴ്ച 21 വിമാനങ്ങളുമാണ് കോഴിക്കോട്ടെത്തിയത്. യഥാക്രമം 3420-ഉം 3683-ഉം യാത്രക്കാരാണ് ഈ ദിവസങ്ങളിൽ കരിപ്പൂരെത്തിയത്. ഇവരിൽ പലർക്കും വാഹനങ്ങൾ ലഭ്യമായില്ല. കോവിഡ് പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയ ടാക്സികളും കുറവായിരുന്നു. കോവിഡ് ലക്ഷണങ്ങളുള്ള നൂറിലധികം യാത്രക്കാരെയാണ് ഈ ദിവസങ്ങളിൽ പരിശോധനാകേന്ദ്രങ്ങളിലേക്കു മാറ്റിയത്. രാവും പകലുമില്ലാതെ കഠിനാധ്വാനത്തിലാണ് ആരോഗ്യപ്രവർത്തകർ. ഇവർക്കാവശ്യമായ പരിശോധനാകേന്ദ്രങ്ങൾ സ്ഥാപിക്കാൻ എയർപോർട്ട് അതോറിറ്റി സ്ഥലം ലഭ്യമാക്കാത്തതും പ്രശ്നമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2YxwQh5
via IFTTT