മുംബൈ: ജനപ്രിയ വീഡിയോ പ്ലാറ്റ്ഫോമായ ടിക്ക് ടോക്ക് ഉൾപ്പെടെ 59ഓളം ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ച കേന്ദ്രസർക്കാർതീരുമാനത്തിൽ പ്രതികരിച്ച് ടിക്ടോക്. സർക്കാർ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞുവെന്ന് ടിക്ടോക് ഇന്ത്യ മേധാവി നിഖിൽ ഗാന്ധി പ്രസ്താവനയിൽ വ്യക്തമാക്കി. സർക്കാർ തീരുമാനത്തെ ഇടക്കാല ഉത്തരവ് എന്നാണ് ടിക്ടോക് പ്രസ്താവനയിൽ പരാമർശിച്ചിരിക്കുന്നത്. ടിക്ടോക് ഉൾപ്പെടെ 59ഓളം ആപ്ലിക്കേഷനുകൾ നിരോധിച്ചുകൊണ്ട് സർക്കാർഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. ഇത് നടപ്പിലാക്കുന്നതിനുള്ള നടപടികളിലാണ് ഞങ്ങൾ. ഉത്തരവിൽ പ്രതികരിക്കാനും വിശദീകരണം സമർപ്പിക്കാനുമായി ബന്ധപ്പെട്ട അധികൃതരുമായി കൂടിക്കാഴ്ച നടത്താൻ ഞങ്ങൾക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ നിയമപ്രകാരമുള്ള എല്ലാ സ്വകാര്യത-സുരക്ഷാമാനദണ്ഡങ്ങളും ടിക്ടോക് പാലിക്കുന്നുണ്ട്. ഇന്ത്യൻ ഉപയോക്താക്കളുടെ ഒരു വിവരങ്ങളും ചൈന ഉൾപ്പെടെയുള്ള വിദേശസർക്കാരുകളുമായി പങ്കുവെച്ചിട്ടില്ല. ഭാവിയിലും ഈ മാനദണ്ഡങ്ങൾ തുടരും. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ടിക്ടോക് അതീവപ്രാധാന്യം നൽകുന്നു- ടിക്ടോക് ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. pic.twitter.com/0DZQ3Ucqcl — TikTok India (@TikTok_IN) June 30, 2020 രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയർത്തുന്നുവെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസമാണ് ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾക്ക് കേന്ദ്രസർക്കാർ ഇന്ത്യയിൽ നിരോധനമേർപ്പെടുത്തിയത്. ചൈനീസ് ആപ്പുകൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചതിനു പിന്നാലെ ടിക് ടോക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽനിന്നും നീക്കി. Content Highlights:TikTok Issues First Response After Being Banned By Modi Govt; Calls It interim Order
from mathrubhumi.latestnews.rssfeed https://ift.tt/2YJOOxb
via
IFTTT