Breaking

Saturday, June 27, 2020

ജീവിതത്തിലും താരമായി സുരേഷ്ഗോപി; ജന്മദിനത്തിൽ പരിഹരിച്ചത് 900 കുടുംബങ്ങളുടെ കുടിവെള്ളപ്രശ്നം

മൂന്നാർ: ജന്മദിനത്തിൽ വട്ടവടയിലെ കുടിവെള്ളപ്രശ്നം പരിഹരിച്ച് സുരേഷ് ഗോപി എം.പി. അദ്ദേഹത്തിൻറെ എം.പി.ഫണ്ടിൽനിന്ന് 73 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച ‘കോവിലൂർ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.ഗവർണർക്കൊപ്പം എം.പി., എസ്.രാജേന്ദ്രൻ എം.എൽ.എ, കളക്ടർ എച്ച്.ദിനേശൻ, സബ് കളക്ടർ എസ്. പ്രേംകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.വട്ടവട പഞ്ചായത്തിൽ കോവിലൂർ ടൗണിലെ അഞ്ച് വാർഡുകളിലുള്ള ആയിരത്തിലധികം കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയാണിത്. 2019-ൽ മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൊട്ടാക്കമ്പൂരിലെ വീട് സന്ദർശിച്ച ശേഷം പ്രദേശവാസികളുമായി സുരേഷ് ഗോപി എം.പി. സംസാരിച്ചപ്പോഴാണ് അവരുടെ അവസ്ഥ അറിഞ്ഞത്. അന്നുതന്നെ കുടിവെള്ള സൗകര്യമെത്തിക്കുമെന്ന് എം.പി. ഉറപ്പുനൽകിയിരുന്നു.നേരത്തേതന്നെ പദ്ധതി പൂർത്തിയായിരുന്നെങ്കിലും കോവിഡ് കാരണം ഉദ്ഘാടനം നീളുകയായിരുന്നു.വട്ടവട പഞ്ചായത്തിലെ ചൂളക്കല്ലിൽനിന്നു വെള്ളമെടുത്ത് കോവിലൂർ കുളത്തുമട്ടയിലെത്തിച്ച്, ശുദ്ധീകരിച്ചാണ് വിതരണം. 1,60,000 ലിറ്റർ കൊള്ളാവുന്ന സംഭരണിയാണ് കുളത്തുമട്ടയിൽ സ്ഥാപിച്ചിരിക്കുന്നത്. വീടുകളിലേക്ക് പൈപ്പുകളും കുടിവെള്ളസ്രോതസ്സായ അലങ്കലാഞ്ചിയിൽ ജലസംഭരണിയും സ്ഥാപിച്ചത് പഞ്ചായത്താണ്.


from mathrubhumi.latestnews.rssfeed https://ift.tt/3dwqcfu
via IFTTT