Breaking

Friday, June 26, 2020

‘ഡ്രൈ ഡേ’ ബെവ് ക്യൂ തിരിച്ചറിഞ്ഞില്ല; ലഹരിവിരുദ്ധദിനത്തിലും ടോക്കണ്‍ നല്‍കി

തിരുവനന്തപുരം: മദ്യവിൽപ്പനയില്ലാത്ത ലഹരിവിരുദ്ധദിനത്തിലും മദ്യംവാങ്ങാൻ ബിവറേജസ് കോർപ്പറേഷൻ ടോക്കൺ നൽകി. ബിവറേജസ് കോർപ്പറേഷന്റെ മൊബൈൽ ആപ്പ് 'ബെവ്ക്യൂ' ആണ് വെള്ളിയാഴ്ചത്തേക്ക് ബുക്കിങ് സ്വീകരിച്ചത്. വ്യാഴാഴ്ച രാവിലെ ബുക്കുചെയ്തവർക്കെല്ലാം മദ്യംവാങ്ങാൻ ടോക്കൺ അനുവദിച്ചു. ലഹരിവിരുദ്ധദിനമായ ജൂൺ 26-ന് എക്സൈസ് മദ്യവിൽപ്പന നിരോധിച്ചിട്ടുണ്ട്. ഡ്രൈ ഡേ ആയതിനാൽ മദ്യശാലകൾ തുറക്കില്ല. ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾക്കും ബാറുകൾക്കുമെല്ലാം നിരോധനം ബാധകമാണ്. ബിവറേജസ് കോർപ്പറേഷനും ഷോപ്പുകൾ തുറക്കാൻ അനുമതി നൽകിയിട്ടില്ല. ബെബ്ക്യൂ ആപ്പിന് സംഭവിച്ച പിഴവാണ് ടോക്കൺ വിതരണത്തിനിടയാക്കിയത്. വെർച്ച്വൽ ക്യൂ ഏർപ്പെടുത്താൻ സജ്ജീകരിച്ച ബെവ് ക്യൂ ആപ്പ് ആദ്യംമുതലേ പരാതിക്ക് ഇടയാക്കിയിരുന്നു. ബെവ് ക്യൂ ആപ്പ് മദ്യവിൽപ്പനയില്ലാത്ത ദിവസം ടോക്കൺ നൽകിയത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2NyPQp6
via IFTTT