കോട്ടയം : യുഡിഎഫിൽ നിന്നുള്ള ജോസ് കെ മാണി വിഭാഗത്തിന്റെപുറത്താകലിനു പിന്നാലെ ഉടൻ ഒരു മുന്നണിയിലേക്കുമില്ലെന്ന് ജോസ് പക്ഷക്കാരനും കോട്ടയം എം.പിയുമായ തോമസ് ചാഴികാടൻ. "യുഡിഎഫ് നടപടി അധാർമ്മികമാണ്. ഏതെങ്കിലും ഒരു മുന്നണിയിലേക്ക് പെട്ടെന്ന് ചാടിപ്പോവുന്ന നിലപാടുണ്ടാവില്ല."യുഡിഎഫിന്റെ ഭാഗത്തു നിന്നുണ്ടായ തീരുമാനം യുക്തിസഹമല്ല, ധാർമ്മികവുമല്ലെന്നും തോമസ് ചാഴിക്കാടൻ പറഞ്ഞു. തിരക്കു പിടിച്ച് ഒരു മുന്നണിയുടെയും ഭാഗമാകാനില്ലെന്ന് കാഞ്ഞിരപ്പള്ളി എംഎൽഎ എൻ ജയരാജുംപറഞ്ഞു. സാഹചര്യം നന്നായി വിലയിരുത്തിയ ശേഷമേ മുന്നണി പ്രവേശനമുണ്ടാവൂ. എൽഡിഎഫിലേക്ക് പോകില്ലെന്ന് പറയാനാവില്ലെന്നും ജയരാജ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ചർച്ചകൾ നടക്കുന്നുണ്ട്. അനാഥമായി പോകുന്ന അവസ്ഥയിലൊന്നും പാർട്ടി പോവില്ല. രാഷ്ട്രീയ തീരുമാനങ്ങൾ അടുത്ത ദിവസങ്ങളിലെ വിലയിരുത്തലിലേ ഉണ്ടാവൂ. കർഷകരുടെയും കാർഷിക മേഖലയുടെയും മറ്റും പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിലപാടുകൾ കേരള കോൺഗ്രസ്സിനുണ്ട്." ആരൊക്കെ തങ്ങളുടെ നിലപാടുകൾ അംഗീകരിക്കുന്നുവോ ആ സംവിധാനങ്ങളുമായി ചേർന്ന് മുന്നോട്ടു പോവുമെന്നും ജയരാജ്എംഎൽഎ പറഞ്ഞു. content highlights:Thomas Chazhikkadan on Kerala congress UDF issue
from mathrubhumi.latestnews.rssfeed https://ift.tt/2COlpsZ
via
IFTTT