'മധുരരാജ'യിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മധുരരാജാ. നിലവില്‍ മമ്മൂട്ടിയും, സണ്ണി ലിയോണും ഒരുമിച്ചുള്ള പോസ്റ്റര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. പീറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മാത്രമല്ല, അനുശ്രീയും ഷംന കാസിമുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.
കൂടാതെ, ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്പ്യാര്‍ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിക്കുന്നത്. യുകെ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ വിതരണം.
from Anweshanam | The Latest News From India https://ift.tt/2u5LoVb
via IFTTT