തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. നാഗർകോവിലിലെ പാർട്ടി റാലിക്ക് ശേഷം രാഹുൽ ഗാന്ധി ഇന്ന് വൈകീട്ട് തിരുവനന്തപുരത്തെത്തും. സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി രാഹുൽ ചർച്ച നടത്തും.
അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന നാഷണല്‍ ഫിഷര്‍മെന്‍ പാര്‍ലമെന്റ് 14ന് തൃപ്രയാറില്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും 543 പ്രതിനിധികള്‍ പങ്കെടുക്കും. 29 സംസ്ഥാനങ്ങളില്‍നിന്നും ഏഴു കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമുള്ള പ്രതിനിധികള്‍ സന്നിഹിതരായിരിക്കും. നൂറു സൗഹൃദ പ്രതിനിധികളും പങ്കെടുക്കും.
പിന്നീട് കാസർക്കോടെത്തി കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകളും സന്ദർശിക്കും. വൈകുന്നേരം കോഴിക്കോട് കടപ്പുറത്തെ ജനമഹാറാലിയിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.
from Anweshanam | The Latest News From India https://ift.tt/2NZqW1q
via IFTTT