തിരുവനന്തപുരം: കോട്ടയം മണ്ഡലത്തിലെ സ്ഥാനാർത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയുള്ള കേരള കോൺഗ്രസില്‍ ഉണ്ടായ ഭിന്നത പരിഹരിക്കാൻ ഇന്ന് തിരുവനന്തപുരത്ത് നിർണായക യോഗം ചേരും. പ്രശ്ന പരിഹാരത്തിനായി പി.ജെ ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും. തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ഉമ്മന്‍ചാണ്ടി എന്നിവര്‍ പങ്കെടുക്കും. സീറ്റ് നല്‍കാനുള്ള സാധ്യതയുള്‍പ്പെടെ ചര്‍ച്ചയാകും.
കോണ്‍ഗ്രസ് നേതാക്കളുടെ ധാരണകളെ കൂടി അട്ടിമറിച്ചാണ് ജോസഫിന് സീറ്റ് നിഷേധിക്കും വിധം കേരള കോണ്‍ഗ്രസില്‍ അട്ടിമറി നടന്നത്. കേരള കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമെന്ന നിലയില്‍ ആദ്യ ഘട്ടത്തില്‍ പ്രതികരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ട് വിഷയത്തില്‍ ഇടപെടാന്‍ തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരത്തെത്തിയ ജോസഫുമായി ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി കഴിഞ്ഞ് മടങ്ങിയെത്തിയ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ചര്‍ച്ചക്ക് നേതൃത്വം നല്‍കും.
അതേസമയം, ജോസഫിന് സീറ്റ് നിഷേധിച്ച തീരുമാനത്തില്‍ നിന്ന് മാറ്റമില്ലെന്ന ഉറച്ച നിലപാടിലാണ് കെ എം മാണി. തോമസ് ചാഴിക്കാടൻ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മാണി ആവർത്തിക്കുന്നു. മുന്നണിയുടെ ജയസാധ്യതയെ ബാധിക്കരുതെന്ന് പറയുമ്പോഴും മാണി സ്ഥാനാര്‍ത്ഥിയെ നാടകീയമായി പ്രഖ്യാപിച്ചതിൽ കോണ്‍ഗ്രസിനും അതൃപ്തിയുണ്ട്.
from Anweshanam | The Latest News From India https://ift.tt/2TDnOP7
via IFTTT