Breaking

Monday, March 11, 2019

22 സംസ്ഥാനങ്ങളിൽ ഒറ്റ ഘട്ടത്തിൽ തിരഞ്ഞെടുപ്പ്.. ഒരൊറ്റ മണ്ഡലത്തിൽ 3 ഘട്ടമായി തിരഞ്ഞെടുപ്പ്... എവിടെയാണ് എന്നറിയാമോ??

ദില്ലി: കേരളമുള്‍പ്പടെ 22 സംസ്ഥാനങ്ങളില്‍ ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. എഴ് ഘട്ടങ്ങളായി നടക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം എന്നിവിടങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പും ലോകസഭയോടൊപ്പം നടത്തുക. എന്നാല്‍ ജമ്മു കശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെയും സുരക്ഷയും പരിഗണിച്ചാണിതെന്ന് കരുതുന്നു.

from Oneindia.in - thatsMalayalam News https://ift.tt/2Tv8gwo
via IFTTT