എറണാകുളം: കൊച്ചി ജലമെട്രോ ഈ വര്‍ഷം ഡിസംബറില്‍ സര്‍വീസ് ആരംഭിക്കുമെന്ന് കെ.എം.ആര്‍.എല്‍ പ്രഖ്യാപിച്ചു. 100 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന 23 അത്യാധുനിക ബോട്ടുകളുമായാവും ജലമെട്രോ സര്‍വീസ് ആരംഭിക്കുക. 750 കോടി രൂപയാണ് ജലമെട്രോ പദ്ധതിക്കായി ചിലവഴിക്കുക. കൊച്ചിക്ക് ചുറ്റുമുള്ള 76 കിലോമീറ്റര്‍ കായല്‍പരപ്പിലൂടെയാവും കൊച്ചി ജലമെട്രോ സര്‍വീസ് നടത്തുക.
2019 ഡിസംബറില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്കായി ഭൂമിയേറ്റെടുക്കാന്‍ 72 കോടി രൂപയുടെ ഭരണാനുമതി ഉടന്‍ ലഭിക്കും. 19 ബോട്ട് ജെട്ടികളായിരിക്കും കൊച്ചി ജലമെട്രോയിലുണ്ടാവുക. സാധാരണ റോഡ് ഗതാഗതത്തിന്റെ നാലില്‍ ഒരു സമയം കൊണ്ട് യാത്രപൂര്‍ത്തീകരിക്കാനാവും. ഫെബ്രുവരിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
from Anweshanam | The Latest News From India http://bit.ly/2AnG3MO
via IFTTT