Breaking

Tuesday, January 1, 2019

ഖത്തറില്‍ പുതിയ ടെലികോം നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍

ദോഹ: ഖത്തറില്‍ പുതിയ ടെലികോം നിരക്കുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഉപഭോക്താക്കള്‍ക്കും സേവനദാതാക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പുതിയ താരിഫ് നിശ്ചയിച്ചതെന്ന് ടെലികോം അതോറിറ്റി അറിയിച്ചു.

ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് പുതിയ ആര്‍.ടി.ഐ പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് നേരത്തെ മന്ത്രാലയം പ്രഖ്യാപനം നടത്തിയിരുന്നു. ഇതനുസരിച്ച് നാളെ മുതല്‍ മുഴുവന്‍ ടെലികോം കമ്പനികളും അവരുടെ നിരക്കുകള്‍ നാളെ മുതല്‍ പുതുക്കി നിശ്ചയിക്കണം.

നാളെ തുടങ്ങി 4 മാസത്തിനുള്ളിൽ നിയമാനുസൃതമല്ലാത്ത എല്ലാ നിരക്കുകളും സേവന ദാതാക്കൾ ഒഴിവാക്കണം. ഉപഭോക്താവിന് അവർക്കു യോജിച്ച തരത്തിലുള്ള നിരക്കുകളിലേക്ക് മാറാനും നാലു മാസത്തെ സമയം അനുവദിക്കും. സേവനദാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് പുതിയ ആർടിഐയെന്ന് ടെലകോം അതോറിറ്റി പ്രസിഡൻറ് മുഹമ്മദ് അലി അല്‍ മന്നായി പറഞ്ഞു. 



from Anweshanam | The Latest News From India http://bit.ly/2VfM7Q2
via IFTTT