തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം 24-ാം തിയതി കേരളത്തിലെത്തുന്നു. അന്നേ ദിവസം കൊച്ചിയില്‍ ചേരുന്ന സംസ്ഥാന യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കും.
കൊച്ചിയില്‍ നടക്കുന്ന പാര്‍ട്ടി റാലിയിലും അദ്ദേഹം പങ്കെടുക്കും. റാലി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള തുടക്കമായിരിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്ബ് ഈ മാസം കെ.പി.സി.സിയുടെ പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നതെന്നും നിലവിലെ ഡി.സി.സി അധ്യക്ഷന്മാരില്‍ ആര്‍ക്കും മാറ്റമുണ്ടാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
from Anweshanam | The Latest News From India http://bit.ly/2EZO39N
via IFTTT
