ഷില്ലോങ്ങ്: മേഘാലയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങികിടക്കുന്ന 15 തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ 20ആം ദിവസത്തിലേക്ക് കടന്നു. ഖനിയുടെ 370 അടി താഴ്ചയില്‍ പരിശോധന നടത്തിയിട്ടും കുടുങ്ങികിടക്കുന്ന തൊഴിലാളികളെ കണ്ടെത്താനായില്ല. നാവികസേസനയുടെ മുങ്ങല്‍വിദഗ്ധര്‍ക്കാണ് ഇന്നലെ വൈകുന്നേരത്തോടെ ഖനിയുടെ താഴ്ഭാഗത്ത് എത്താനായത്. കെട്ടികിടക്കുന്ന മുഴുവന്‍ വെള്ളവും വറ്റിച്ച ശേഷമേ കൂടുതല്‍ പരിശോധന നടത്താനാകൂ എന്ന് അധികൃതര്‍ വ്യക്തമാക്കി.
250 അടിയില്‍ വെള്ളം നിറഞ്ഞ് കിടക്കുന്ന ഖനിയില്‍ ഇപ്പോള്‍ എത്തിച്ചിരിക്കുന്ന ശക്തിയേറിയ പമ്പുകള്‍ ഉപയോഗിച്ച് വേണം വരുന്ന മണിക്കൂറില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍. കൂടുതല്‍ ഹാലൊജന്‍ ബള്‍ബുകള്‍ ഖനിയില്‍ ആവശ്യമാണെന്നും എങ്കില്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം കൃത്യമായി നടത്താന്‍ കഴിയൂവെന്നും നാവികസേന അറിയിച്ചിട്ടുണ്ട്.
from Anweshanam | The Latest News From India http://bit.ly/2BUBg54
via IFTTT