മലപ്പുറം: മലപ്പുറം വഴിക്കടവിന് സമീപം വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം. താന്നിക്കടവ് ആദിവാസി കോളനിയിലാണ് തിങ്കളാഴ്ച രാത്രി 11ന് മാവോയിസ്റ്റ് സംഘം എത്തിയത്. തോക്കുമായെത്തിയ മൂന്നംഗ സംഘം ഒരു മണിക്കൂറോളം കോളനിയില്‍ തങ്ങി.
കഴിഞ്ഞ ദിവസം വഴിക്കടവിനടുത്ത് മഞ്ചക്കോട്ട് വനിതാ മതിലിനെതിരെ മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു. വനിതാ മതില് വര്‍ഗീയ മതിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമായിരുന്നവെന്നും സ്ത്രീകളെ തടയുന്ന ആര്‍എസ്എസിന് പഴഞ്ചന്‍ ചിന്താഗതിയാണെന്നും പോസ്റ്ററില്‍ വ്യക്തമാക്കിയിരുന്നു.
from Anweshanam | The Latest News From India http://bit.ly/2SBOT08
via IFTTT