Breaking

Saturday, December 1, 2018

ശശികലയെ അറസ്റ്റുചെയ്ത വനിതാപോലീസുകാർക്ക് ഡി.ജി.പി.യുടെ സമ്മാനം

പമ്പ: ശബരിമലയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റുചെയ്ത വനിതാപോലീസുകാർക്ക് ഡി.ജി.പി.യുടെ സമ്മാനം. ശബരിമലദർശനത്തിനുപോയ ശശികലയെ മരക്കൂട്ടത്ത് പോലീസ് രാത്രി തടയുകയും പിറ്റേന്ന് പുലർച്ചെ അറസ്റ്റുചെയ്യുകയുമായിരുന്നു. 10 വനിതാ പോലീസുകാർക്കാണ് സദ്സേവനാ രേഖയും ക്യാഷ് അവാർഡും നൽകുന്നത്. സി.ഐ.മാരായ കെ.എ. എലിസബത്ത്, രാധാമണി, എസ്.ഐ.മാരായ വി.അനിൽകുമാരി, സി.ടി.ഉമാദേവി, വി.പ്രേമലത, സീത, സുശീല, കെ.എസ്. അനിൽകുമാരി, ത്രേസ്യാ സോസ, സുശീല എന്നിവരാണ് സമ്മാനം നേടിയ ഉദ്യോഗസ്ഥർ. സി.ഐ.മാർക്ക് 1000 രൂപവീതവും എസ്.ഐ.മാർക്ക് 500 രൂപ വീതവുമാണ് അവാർഡ്. ഈ ഉദ്യോഗസ്ഥർ സ്തുത്യർഹമായ സേവനമാണ് ചെയ്തതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഉത്തരവിൽ പറയുന്നു. content highlights: sabarimala,sabarimala women entry,sabarimala women entry protest,sasikala,dgp,kerala police


from mathrubhumi.latestnews.rssfeed https://ift.tt/2KMTJVp
via IFTTT