Breaking

Friday, December 7, 2018

ശരത് യാദവ് അപമാനിച്ചു, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണം - വസുന്ധര രാജെ

ഝാലാവാഡ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെമോശം പദപ്രയോഗത്തിലൂടെ എൽ.ജെ.ഡി നേതാവ്ശരത് യാദവ് തന്നെ അപമാനിച്ചെന്നും ഇതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ. ഝാലാവാഡിലെവനിതകൾക്കായുള്ള പിങ്ക് പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. ശരത് യാദവിന്റെ പ്രസ്താവനയിൽ താനും സ്ത്രീ സമൂഹവും അപമാനിതരായെന്ന് വസുന്ധര രാജെ പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഇത്തരത്തിൽ പെരുമാറിയാണോ യുവാക്കൾക്ക് മാതൃകയാകേണ്ടതെന്ന് അവർ ചോദിച്ചു. കോൺഗ്രസും സഖ്യകക്ഷികളും സൂക്ഷിച്ച് സംസാരിക്കണം - അവർ കൂട്ടിച്ചേർത്തു. സംഭവത്തിൽ ബിജെപി രാജസ്ഥാൻ ഘടകം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. ആൾവാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വസുന്ധര രാജെയെപരിഹസിച്ച് ശരത് യാദവ് സംസാരിച്ചിരുന്നു. വണ്ണം കൂടുതലായതിനാൽവസുന്ധര വളരെ ക്ഷീണിതയാണെന്നും അവരെ വിശ്രമിക്കാൻ അനുവദിക്കണമെന്നുമായിരുന്നു വിവാദമായ പ്രസ്താവന. പിന്നീട് താൻ തമാശയായാണ് ഇക്കാര്യം പറഞ്ഞതെന്ന വിശദീകരണവുമായി ശരത് യാദവ് രംഗത്ത് വന്നിരുന്നു. Content Highlight:Election Panel Should Act: Vasundhara Raje on Sharad Yadavs Body-Shaming


from mathrubhumi.latestnews.rssfeed https://ift.tt/2L5AqqE
via IFTTT