Breaking

Friday, December 7, 2018

ശബരിമലയും സത്യഗ്രഹവും; ബഹളത്തേത്തുടര്‍ന്ന് സഭ പിരിഞ്ഞു

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നും പ്രതിപക്ഷ എം.എൽ.എമാർ നടത്തുന്ന സത്യഗ്രഹ സമരം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. സ്പീക്കറുടെ ഇരിപ്പിടത്തിനു മുന്നിൽ പ്ലക്കാർഡുകളും ബാനറുകളുമായി എത്തിയ പ്രതിപക്ഷ എം.എൽ.എമാർ ഇരിപ്പിടങ്ങളിലേക്ക് മടങ്ങാൻ കൂട്ടാക്കിയില്ല. അതോടെ 18 മിനിട്ട് മാത്രം ചേർന്ന് ഇന്നത്തെ നടപടികൾ അവസാനിപ്പിച്ച് സഭ പിരിയുകയായിരുന്നു. സത്യഗ്രഹ സമരം അവസാനിപ്പിക്കാൻ സ്പീക്കർ നടപടിയെടുക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സമരം അവസാനിപ്പിക്കാൻ ശ്രമിക്കണമെന്ന് വ്യാഴാഴ്ച ഇ.പി ജയരാജൻ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിലപാട് വ്യക്തമാക്കിയിരുന്നു. സ്പീക്കറുടെ ചേംബറിൽ ചർച്ച നടത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സ്പീക്കർ അനുരഞ്ജന ചർച്ചക്ക് തയ്യാറായില്ലെന്നു പറഞ്ഞാണ് ബഹളം തുടങ്ങിയത്. രാവിലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം പ്രകടനമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. എത്തിയ ഉടൻ തന്നെ പ്രതിഷേധവും തുടങ്ങി. ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്ന് സ്പീക്കർ പലതവണ ആവശ്യപ്പെട്ടു. ശനിയാഴ്ച രാത്രി 12 വരെയാണ് ശബരിമലയിൽ നിരോധനാജ്ഞയുള്ളത്. ഇത് തുടർന്നാൽ സമരവുമായി മുന്നോട്ട് പോകാനാണ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചത്. നിരോധനാജ്ഞ അവസാനിപ്പിച്ചാൽ എന്തു ചെയ്യണമെന്ന് അപ്പോൾ തീരുമാനിക്കും. ശനിയാഴ്ച സഭ ഇല്ല, എന്നാൽ കവാടത്തിൽ വി.എസ്.ശിവകുമാർ, ഡോ.എം ജയരാജ്, പാറക്കൽ അബ്ദുള്ള എന്നിവർ നടത്തുന്ന സത്യഗ്രഹം തുടരും. content highlights:Opposition protest speaker disperses kerala niyamasabha


from mathrubhumi.latestnews.rssfeed https://ift.tt/2zPnhgK
via IFTTT