Breaking

Friday, December 7, 2018

അമ്പത്തിയൊൻപത് മൺചിരാതുകൾ തെളിഞ്ഞു, ഇനി മനം നിറയേ കൗമാരകല

ആലപ്പുഴ: 59-ാമത് സ്കൂൾ കലോത്സവത്തിന് ആലപ്പുഴയിൽ കൊടിയേറി. പൊതുവിദ്യാഭ്യാസ ഡയറക്ടർ മോഹൻകുമാർ പതാക ഉയർത്തി. 59 വിദ്യാർഥികൾ മൺചിരാത് തെളിയിച്ചാണ് കലോൽസവത്തിന് തുടക്കം കുറിച്ചത്. പ്രളയത്തെ തുടർന്ന് ആഘോഷങ്ങൾ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി സാംസ്കാരിക ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും ഒഴിവാക്കിയിരുന്നു. കഴിഞ്ഞ തവണ കലോത്സവത്തിന്റെ മുഴുവൻ ചിലവ് ഒരുകോടിക്ക് മുകളിൽ പോയിരുന്നു. ഇത്തവണ ചിലവ് 40 ലക്ഷത്തിനകത്ത് നിർത്താനാണ് ആലോചിക്കുന്നത്. കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന്. ഫോട്ടോ: ഷഹീർ സി.എച്ച് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, കെ.സി വേണുഗോപാൽ എം.പി തുടങ്ങിയവരടക്കമുള്ളവർ ഉദ്ഘാടനവേദിയിലെത്തിയിരുന്നു. ചിലവ് ചുരുക്കലിന്റെ ഭാഗമായി കലോത്സവം മുന്ന് ദിവസമായി ചുരുക്കിയിരുന്നു. വേദികളുടെ എണ്ണം ഇത്തവണം വർധിപ്പിച്ചിട്ടുണ്ട്. 29 വേദികളിലായാണ് ഇത്തവണ മത്സരങ്ങൾ അരങ്ങേറുക. Content Highlights:Alapuzha 59th Kerala State School Kalolsavam 2018 Started


from mathrubhumi.latestnews.rssfeed https://ift.tt/2SzAvoL
via IFTTT