Breaking

Monday, December 3, 2018

നൈജീരിയന്‍ പ്രസിഡന്റ് മരിച്ചെന്നും ഡ്യൂപ്പാണ് ഭരണത്തിലെന്നും അഭ്യൂഹം; മരിച്ചിട്ടില്ലെന്ന് പ്രസിഡന്റ്

അബുജ(നൈജീരിയ): താൻ മരിച്ചുപോയെന്നും തന്റെ അപരനാണ് രാജ്യം ഭരിക്കുന്നതെന്നുമുള്ള പ്രചരണങ്ങൾ നിഷേധിച്ച് നൈജീരിയൻ പ്രസിഡന്റ് മുഹമ്മദു ബുഹാരി. ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയ ബുഹാരി മരിച്ചുവെന്നും അദ്ദേഹവുമായി രൂപസാദൃശ്യമുള്ള സുഡാൻ സ്വദേശിയാണ് നിലവിൽ പ്രസിഡന്റ് സ്ഥാനത്തുള്ളതെന്നുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ മാസങ്ങളായി പ്രചാരണം നടന്നത്. നീണ്ട നാളത്തെ മൗനത്തിനൊടുവിലാണ് ആൾമാറാട്ട വിഷയത്തിൽ പ്രതികരണവുമായി മുഹമ്മദു ബുഹാരി രംഗത്തെത്തിയത്. അടുത്ത ഫെബ്രുവരിയിൽ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബുഹാരി കഴിഞ്ഞ വർഷം അഞ്ചുമാസത്തോളം ബ്രിട്ടനിലായിരുന്നു. ഇതേത്തുടർന്നാണ് സാമൂഹികമാധ്യമങ്ങൾ വഴി അഭ്യൂഹങ്ങൾ പരന്നത്. തെളിവുകളൊന്നും നിരത്താതെയുള്ള പ്രചരണമായിട്ടും പതിനായിരക്കണക്കിന് ആളുകളാണ് ബുഹാരി മരിച്ചുപോയെന്നും അപരനാണ് രാജ്യം ഭരിക്കുന്നതെന്നുമുള്ള വീഡിയോ കണ്ടത്. സുഡാൻ സ്വദേശിയായ ജുബ്റിൽ ആണ് ബുഹാരിയുടെ അപരനെന്നും വാർത്തകൾ പരന്നു. ഇത് ഞാൻ തന്നെയാണ്, ഞാൻ ഉറപ്പിച്ച് പറയുന്നു. ഉടൻ തന്നെ എന്റെ 76ാം പിറന്നാൾ ആഘോഷിക്കാൻ പോകുകയാണ്. മാത്രമല്ല ഞാൻ കൂടുതൽ ആരോഗ്യവാനായിക്കൊണ്ടിരിക്കുകയുമാണ്. പോളണ്ടിലെ നൈജീരിയൻ വംശജരോട് സംസാരിക്കവേ ബുഹാരി പറഞ്ഞു. തന്നെ ആരെങ്കിലും ഉപദ്രവിക്കുന്നുണ്ടെങ്കിൽ അത് തന്റെ കൊച്ചുമക്കൾ മാത്രമാണെന്നും അവരുടെ ഉപദ്രവം കുറച്ചു കൂടുതലാണെന്നും ബുഹാരി ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു. content highlights:Nigerian president denies dying and being replaced by clone, Muhammadu Buhari,Nigeria


from mathrubhumi.latestnews.rssfeed https://ift.tt/2FT4Z3W
via IFTTT