Breaking

Sunday, December 23, 2018

കെ.എസ്.യു ഭാരത മാതാ ലോ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉണര്‍വ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു

ആലുവ : കെ.എസ്.യു ഭാരത മാതാ ലോ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉണര്‍വ് എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു .ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് പദ്ധതിയുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. 
അനാഥാലയങ്ങള്‍ക്കും  വൃദ്ധസദനങ്ങള്‍ക്കും സ്നേഹത്തിന്റെ കൈത്താങ്ങാവാനുംനിര്‍ദ്ധനരായ ജനങ്ങള്‍ക്ക് ഭക്ഷണവും സഹായവും എത്തിച്ചു നല്‍കുവാനും അത്തരം കുടുംബങ്ങളിലെ കുട്ടികള്‍ക്കും പഠന സൗകര്യവും ,പഠനോപകരണങ്ങളും എത്തിച്ചു കൊടുക്കുവാന്നതിനുമുള്ള കെ.എസ്.യു ലോ കോളേജ് യൂണിറ്റ് തയ്യാറാക്കുന്ന സേവനപദ്ധതിയാണ് ഉണര്‍വ്വ്.യൂണിറ്റ് പ്രസിഡന്റ് ആല്‍ബിന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.എസ്.യു സംസ്ഥാന ഭാരവാഹികള്‍ അജ്മല്‍, അസ്ലം, ജില്ല ഭാരവാഹിയായ സഹല്‍ എന്നിവര്‍ പങ്കെടുത്തു.
 



from Anweshanam | The Latest News From India http://bit.ly/2Shncto
via IFTTT