ഭുവനേശ്വര്‍: ഒഡീഷയില്‍ നടക്കുന്ന ലോകകപ്പ് ഹോക്കിയില്‍ ശക്തരായ ബെല്‍ജിയത്തെ സമനിലയില്‍ തളച്ച് ഇന്ത്യ. പൂള് സിയിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ രണ്ടു ഗോളുകള്‍ വീതം നേടി ഇരുടീമുകളും സമനില പാലിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യതകള്‍ സജീവമാക്കി.
എട്ടാം മിനിട്ടില്‍ മുന്നിലെത്തിയിരുന്ന ബെല്‍ജിയത്തിനെ 39-ാം മിനിട്ടില്‍ ഹര്‍മന്‍പ്രീത് സിംഗും 47-ാം മിനിട്ടില്‍ സിമ്രാന്‍ ജിത്ത് സിംഗും നേടിയ ഗോളുകള്‍ക്ക് ഇന്ത്യ മറികടന്നിരുന്നു എന്നാല്‍ 56-ാം മിനിട്ടില്‍ ബെല്‍ജിയം ഗോളിയെ മാറ്റി അറ്റാക്കറെ ഇറക്കിയ നീക്കത്തിലൂടെ സമനില ഗോള്‍ നേടുകയായിരുന്നു.
ശനിയാഴ്ച കാനഡയ്ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ മത്സരത്തില്‍ ജയം സ്വന്തമാക്കിയാല്‍ ഇന്ത്യക്ക് ക്വാര്‍ട്ടറിനു നേരിട്ട് യോഗ്യത നേടാം.
ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയോടും കാനഡ ബല്‍ജിയത്തോടും തോറ്റിരുന്നു. എട്ടാം തീയതി കാനഡ ഇന്ത്യയെയും ദക്ഷിണാഫ്രിക്ക ബെല്‍ജിയത്തെയും നേരിടും.
from Anweshanam | The Latest News From India https://ift.tt/2Ua7ZvR
via IFTTT