Breaking

Saturday, December 8, 2018

ബുലന്ദ്ശഹറിലെ സബ് ഇന്‍സ്‌പെക്ടറുടെ കൊലപാതകം: ജവാൻ പിടിയിൽ

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ആൾക്കൂട്ട ആക്രമണത്തിനിടെ സബ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങിനെ വെടിവെച്ചുവെന്ന് സംശയിക്കുന്നകരസേനാ ജവാനെ സൈന്യം തടവിലാക്കി. ജീതേന്ദ്ര മാലിക്(ജീത്തു ഫൗജി)എന്ന ജവാനെയാണ് ഇയാളുടെ യൂണിറ്റ് തടവിലാക്കിയത്. വെള്ളിയാഴ്ച രാത്രി സോപോറിലെ യൂണിറ്റിലെത്തിയ ഇയാളെ ഉടൻ തടവിലാക്കുകയായിരുന്നു. ജീതേന്ദ്രയെ ഇന്ന്(ശനിയാഴ്ച) ഉത്തർപ്രദേശ് പോലീസിന്കൈമാറുമെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ജീതേന്ദ്രയെ അറസ്റ്റ് ചെയ്യുന്നതിനായി ഉത്തർപ്രദേശ് പോലീസിന്റെ സ്പെഷൽ ടാസ്ക് ഫോഴ്സ് ശ്രീനഗറിലെത്തിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം ഇയാളെ ബുലന്ദ്ശഹർ ജില്ലാ കോടതിയിൽ ഹാജരാക്കും. ഉത്തർപ്രദേശ് പോലീസുമായി പൂർണമായി സഹകരിക്കുമെന്ന് കരസേനാ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. പശുക്കളുടെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്നുണ്ടായ ആൾക്കൂട്ട ആക്രമണം തടയുന്നതിനിടെയാണ് സുബോധ് കുമാർ വെടിയേറ്റ് മരിച്ചത്. ജീതേന്ദ്രയുടെ വെടിയേറ്റാണ് സുബോധ് മരിച്ചതെന്ന സംശയത്തെ തുടർന്നാണ് ഇയാളെ തിരക്കി പോലീസ് ജമ്മു കശ്മീരിലെത്തിയത്. സുബോധിനു വെടിയേൽക്കുന്ന സമയം, സമീപത്ത് ജീതേന്ദ്രയെപ്പോലുള്ള ഒരാളുണ്ടായിരുന്നതായി മൊബൈലിലെടുത്ത വീഡിയോ ദൃശ്യങ്ങളിൽ കാണാം. കലാപ സമയത്ത് ജീതേന്ദ്ര അവിടെയുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഉത്തർപ്രദേശിലെ മഹാവ് ഗ്രാമസ്വദേശിയാണ് ജീതേന്ദ്ര. സുബോധ് കുമാറിനെ ജീതേന്ദ്രയാണ് വെടിവെച്ചതെന്ന് ദൃക്സാക്ഷികളുടെ മൊഴിയുണ്ടെന്ന് മീററ്റ് ഐ ജി രാംകുമാർ പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ കൊലപാതകത്തിലെ ഇയാളുടെ പങ്കിനെ കുറിച്ച് വ്യക്തമാകൂവെന്നും ഐ ജി പറഞ്ഞു. content highlights:Army detains doldier who Allegedly Shot subodh kumar singh during bulandshahar riot


from mathrubhumi.latestnews.rssfeed https://ift.tt/2RGyEyv
via IFTTT