Breaking

Sunday, December 2, 2018

കവിതാവിവാദത്തിനൊരു പാഠഭേദംകൂടി

തൃശ്ശൂർ: 'അങ്ങനെയിരിക്കെ' എന്ന കവിതയുടെ മോഷണവിവാദത്തിൽ ദീപാ നിശാന്തിനു പുറമേ ശ്രീചിത്രന്റെ പങ്കും പുറത്തുവരുന്നു. ദീപ ശനിയാഴ്ചയിട്ട ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ശ്രീചിത്രനിലൂടെ താൻ തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തുന്നത്. കലേഷിനോട് ആദ്യം മാപ്പ് പറയാതിരുന്നത് ശ്രീചിത്രനെ വിശ്വസിച്ചതുകൊണ്ടാണ്. ''എന്റെ സുഹൃത്ത് എന്നെ കഴിഞ്ഞ ദിവസം വരെ വിശ്വസിപ്പിച്ചിരുന്നത് ഈ കവിത അദ്ദേഹത്തിന്റേതാണെന്നായിരുന്നു. വിവാദത്തിന്റെ തുടക്കത്തിൽ താൻ ചോദിച്ചപ്പോഴും കലേഷ് അദ്ദേഹത്തിന്റെ കവിത മോഷ്ടിച്ചതെന്നായിരുന്നു പറഞ്ഞത്. സുഹൃത്തിനെ വിശ്വസിച്ചതിനാലാണ് നിരപരാധിയായ കലേഷിനെ വിഷമിപ്പിക്കേണ്ടിവന്നത്. അതിനു ക്ഷമ ചോദിക്കുകയാണ്. കവിത അദ്ദേഹത്തിന്റേതെന്ന് എന്നെ വിശ്വസിപ്പിച്ച്, വൈകാരികതലത്തിൽ നിർത്തി അദ്ദേഹത്തിന്റെ കവിത എന്റെ പേരിൽ പ്രസിദ്ധീകരിക്കാനിടയാവുകയായിരുന്നു.'' ആ തെറ്റ് തന്നിൽനിന്നുണ്ടായിട്ടുണ്ടെന്ന് ശബ്ദസന്ദേശത്തിൽ സമ്മതിക്കുന്നുണ്ട്. കോളേജധ്യാപകസംഘടനയായ എ.കെ.പി.സി.ടി.എ.യുടെ മാഗസിനിലാണ് കേരളവർമ കോളേജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിന്റെ കവിത അച്ചടിച്ചുവന്നത്. 'അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ' എന്ന എസ്. കലേഷിന്റെ കവിത മോഷ്ടിച്ചതാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് വന്നതോടെയാണ് കവിതാവിവാദം നവമാധ്യമങ്ങളിൽ ചർച്ചയായത്. കവിത മോഷ്ടിച്ചതല്ലെന്ന നിലപാടിൽ ദീപാ നിശാന്ത് ആദ്യം ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചെങ്കിലും വെള്ളിയാഴ്ച രാത്രി ക്ഷമചോദിച്ച് പോസ്റ്റിട്ടിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ശ്രീചിത്രന്റെ പങ്ക് സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്റും വന്നിരിക്കുന്നത്. content highlights:deepa nishanth poem plagiarism controversy


from mathrubhumi.latestnews.rssfeed https://ift.tt/2rfKtA9
via IFTTT