Breaking

Saturday, December 22, 2018

പ്ലാസ്റ്റിക്കിന് വിട; തമിഴ്‌നാട്ടിലെ ഹോട്ടലുകളിൽ പാർസൽ ഇനി സ്റ്റീൽ പാത്രങ്ങളിൽ

ചെന്നൈ: തമിഴ്നാട്ടിലെ ഹോട്ടലുകളിൽ ജനുവരി ഒന്നുമുതൽ പാർസൽ ഭക്ഷണം ലഭിക്കുക സ്റ്റീൽ പാത്രങ്ങളിൽ. സംസ്ഥാന സർക്കാർ പ്ലാസ്റ്റിക് നിരോധിക്കുന്നതിനാലാണ് തമിഴ്നാട് ഹോട്ടൽ അസോസിയേഷൻ (ടി.എൻ.എച്ച്.എ.) ഈ തീരുമാനമെടുത്തത്. ഭക്ഷണം കൊണ്ടുപോവാൻ പ്രകൃതിസൗഹൃദപാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ഭക്ഷണത്തിന്റെ മൊത്തം വിലയുടെ അഞ്ചു ശതമാനം കൂടുതൽ ഈടാക്കേണ്ടിവരും. ഇതു വില്പനയെ ബാധിക്കുമെന്നതിനാലാണ് സ്റ്റീൽ പാത്രങ്ങളിൽ പാർസൽ ഭക്ഷണം നൽകാൻ തീരുമാനിച്ചത്. സ്റ്റീൽ പാത്രങ്ങളിൽ ഭക്ഷണം നൽകുമ്പോൾ നിശ്ചിത തുക കരുതൽധനമായി വാങ്ങും. പാത്രങ്ങൾ തിരിച്ചുനൽകുമ്പോൾ ഈ പണം മടക്കിക്കൊടുക്കും. ഉപഭോക്താക്കൾക്ക് സ്റ്റീൽ പാത്രങ്ങൾ വേണമെന്നുണ്ടെങ്കിൽ വിപണിനിരക്കിനേക്കാൾ കുറഞ്ഞ നിരക്കിൽ നൽകും. പ്ലാസ്റ്റിക്ക് നിരോധനംകാരണം ഹോട്ടലുകൾക്ക് വൻനഷ്ടമുണ്ടാകുമെന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ചില ഇളവുകൾ പ്രതീക്ഷിക്കുന്നതായും അസോസിയേഷൻ അംഗങ്ങൾ പറഞ്ഞു. പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് സ്റ്റീൽ പാത്രങ്ങളിലേക്ക് മാറുന്നത്. സ്വന്തം പാത്രങ്ങളും ബാഗുകളുമായി എത്തുന്നവർക്ക് ഭക്ഷണവിലയിൽ ഇളവു നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഉപഭോക്താക്കളിൽനിന്നു നല്ല പ്രതികരണമുണ്ടായിരുന്നില്ല. content highlights:parcel in steel boxes tamilnadu


from mathrubhumi.latestnews.rssfeed http://bit.ly/2EHXcnp
via IFTTT