Breaking

Sunday, December 2, 2018

ഇവാന്‍ക ട്രംപ് എത്തുന്നതിന് തൊട്ടു മുമ്പ്‌ മെക്‌സിക്കോയില്‍ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

മെക്സികോസിറ്റി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാൻക ട്രംപും അമരിക്കൻ വൈസ് പ്രസിഡന്റ് മൈക് പെൻസും മെക്സിക്കോയിൽ സന്ദർശനം നടത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ യു.എസ് കോൺസുലേറ്റിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണം. വെള്ളിയാഴ്ച രാത്രിയോടെ മെക്സിക്കോയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഗ്വാഡലജരയിലെ യുഎസ് കോൺസുലേറ്റിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ കോൺസുലേറ്റിന്റെ മതിൽ തകർന്നു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സംഭവത്തിൽ ഫെഡറൽ അതോറിറ്റി അന്വേഷണം നടത്തിവരികയാണ്. മെക്സിക്കോയുടെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിനായി ഇവാൻക ട്രംപും മൈക് പെൻസുമടക്കമുള്ള ഉന്നത യുഎസ് സംഘം ശനിയാഴ്ച രാവിലെയാണ് മെക്സിക്കോ സിറ്റിയിലെത്തിയത്. കോൺസുലേറ്റ് കെട്ടിടത്തിന് പുറത്ത് നിന്ന് ഒരാൾ സ്ഫോടന വസ്തു എറിഞ്ഞ ശേഷം ഓടികളഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇവിടെയുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ചു വരികയാണ്. സംഭവ സ്ഥലത്ത് നിന്ന് ഗ്രനേഡിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. Content Highlights:Ivanka Trump,US Consulate Attacked,Ivanka Trump


from mathrubhumi.latestnews.rssfeed https://ift.tt/2Q6FIYt
via IFTTT