Breaking

Saturday, December 8, 2018

പൈതൃക തീവണ്ടി ലക്ഷ്വറി സര്‍വീസ് ഇന്നുമുതല്‍

മേട്ടുപ്പാളയം: പൈതൃക തീവണ്ടിയുടെ പ്രത്യേക ലക്ഷ്വറി സർവീസ് ഇനിമുതൽ എല്ലാ ശനി, ഞായർ ദിവസങ്ങളിൽ ഉണ്ടായിരിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഡിസംബർ 8 മുതൽ എല്ലാ വാരാന്ത്യങ്ങളിലും കൂനൂരിനും മേട്ടുപ്പാളയത്തിനും മധ്യേയാണ് തീവണ്ടി ഓടിക്കുക. കഴിഞ്ഞ സീസണിൽ ചില ആഴ്ചകൾ താത്കാലികമായി ഓടിയ തീവണ്ടി റെയിൽവേ ബോർഡ് ഉന്നതർ ഇടപെട്ടാണ് സ്ഥിരപ്പെടുത്തി ഉത്തരവ് ഇറക്കിയത്. ശനിയാഴ്ച ദിവസങ്ങളിൽ മേട്ടുപ്പാളയത്ത് നിന്ന് കൂനൂരിലേക്ക് ഒരു സർവീസും തിരിച്ച് ഞായറാഴ്ച ഒരു സർവീസ് ഓടിക്കാനാണ് നിലവിൽ പദ്ധതി. മേട്ടുപ്പാളയത്ത് നിന്ന് 9.10 ന് 3 കോച്ചുകളുമായി പുറപ്പെടുന്ന വണ്ടി കല്ലാർ, അഡർലി, ഹിൽഗ്രോ, റണ്ണിമേട് സ്റ്റേഷനുകളിൽ നിർത്തും. 12.30 ന് കൂനൂരിൽ എത്തുന്ന തീവണ്ടി പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറപ്പെട്ട് 4.30ന് മേട്ടുപ്പാളയത്ത് തിരിച്ചെത്തും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഊട്ടിയിലേക്ക് തീവണ്ടിയിൽ പോകാനുള്ളവർക്ക് ഊട്ടി-കൂനൂർ സാധാരണ സർവീസുകൾ ലഭിക്കും. വിനോദസഞ്ചാരികൾക്ക് ഊട്ടിയിൽ ഒരു ദിവസം തങ്ങി ഇതേ വണ്ടിയിൽ തിരിച്ചുവരികയും ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. 32 ഫസ്റ്റ്ക്ലാസ്സ് സീറ്റുകളും 100 സെക്കൻഡ് ക്ലാസ്സ് സീറ്റുകളുമാണ് ഉള്ളത്. ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റ് നിരക്ക് നികുതിയുൾപ്പെടെ 1210 രൂപയും, സെക്കൻഡ് ക്ലാസ്സ് നിരക്ക് 815 രൂപയുമാണ്. പ്രത്യേക തീവണ്ടി സർവ്വീസ് എന്നതിനാൽ നിരക്കിളവ് പ്രതീക്ഷിക്കരുത്. എന്നാൽ യാത്ര പുറപ്പെടുന്നതിന് ഒരുമണിക്കൂർ മുൻപ് സീറ്റുകളുടെ ലഭ്യതക്കനുസരിച്ച് ടിക്കറ്റ് തുകയുടെ 10 ശതമാനം നിരക്കിളവുണ്ട്. കൂടാതെ യാത്രയുടെ ഓർമ്മയ്ക്കായി ചെറിയ സമ്മാനവും ലഭിക്കും. അടുത്ത സീസണിൽ പുത്തൻ കോച്ചുകൾ ഊട്ടിയിലെ അടുത്ത സീസണിലേക്കായി പുത്തൻ കോച്ചുകൾ എത്തുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന സൂചന. പത്തോളം കോച്ചുകൾ ചെന്നൈയിലെ ഐസിഎഫിൽ ഇതിനായി തയ്യാറാകുന്നുണ്ട്. ഇടുങ്ങിയ സീറ്റുകൾ മാറ്റിയും ലഗേജ് വെക്കാനുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയും ബയോ-ടോയ്ലറ്റ് സംവിധാനം ഘടിപ്പിച്ചും സഞ്ചാരികളെ ആകർഷിക്കും വിധമാണ് നിർമാണം. ഞായർ തോറും ജോയ് റൈഡ് റൗണ്ട് ട്രിപ്പ് ഞായറാഴ്ചകൾ തോറും ലവ്ഡേൽ സ്റ്റേഷൻ, കേത്തി താഴ്വരകൾ എന്നിവ ആസ്വദിക്കാനായി റെയിൽവേ ഒരുക്കുന്ന ഊട്ടി-കേത്തി ജോയ് റൈഡ് റൗണ്ട് ട്രിപ്പുകൾ ഡിസംബർ 9 മുതൽ ആരംഭിക്കും. ഉച്ചയ്ക്ക് 2.30 ന് ഊട്ടിയിൽ നിന്ന് പുറപ്പെട്ട് 3 മണിക്ക് കേത്തിയിൽ എത്തുന്ന വണ്ടി 3.30ന് തിരികെ പുറപ്പെടും. ഫസ്റ്റ്ക്ലാസ്സ് ടിക്കറ്റിന് 420 രൂപയും, സെക്കൻഡ് ക്ലാസ്സ് ടിക്കറ്റിന് 300 രൂപയുമാണ് നിരക്കുകൾ. content Highlights: Special Luxury Service,Heritage Train,Mettupalayam,Mettupalayam


from mathrubhumi.latestnews.rssfeed https://ift.tt/2SyfXNC
via IFTTT