Breaking

Saturday, December 1, 2018

സാമ്പത്തിക വിദ്യാഭ്യാസം കുട്ടികൾക്ക് നൽകേണ്ടതിന്റെ ആവശ്യകത

കുട്ടികൾ അവരുടെ മാതാപിതാക്കളുടെതിൽ നിന്നും വ്യത്യസ്തമായിട്ടുള്ള ഉയർന്ന സാമ്പത്തിക ഭാവി കൈവരിക്കുന്നതിനുവേണ്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളവരാണ്. പല കുടുംബങ്ങളിലും മധ്യവർഗം അടുത്ത തലമുറയിലെ മധ്യവർഗക്കാരെ സൃഷ്ടിക്കുന്നു. ദരിദ്രർ ദരിദ്രരെയും, ധനികർ സമ്പന്നരെയും ഉയർത്തുന്നു. കുറച്ചു പേർ മാത്രം എളുപ്പത്തിൽ തങ്ങളുടെ കുട്ടികളെ മികച്ച സാമ്പത്തിക ഭാവിയുള്ളവരായ് ഉയർത്തികൊണ്ടു വരുകയും ചെയ്യുന്നു.

നിങ്ങളുടെ സമ്പത്തികാവസ്ഥയിൽ മാറ്റം ഉണ്ടാകുകയാണെങ്കിൽ കുട്ടികൾ കൂടുതൽ സാമ്പത്തികമായി മെച്ചപ്പെട്ടവരോ മോശമാവുകയോ ചെയ്യും. അവർ കൂടുതൽ വരുമാനം സമ്പാദിച്ചേക്കാം, എന്നിരുന്നാലും അവർ കൂടുതൽ പണം ചെലവഴിക്കുക വഴി സാമ്പത്തിക സ്ഥിരത കൈവരിക്കാൻ പ്രാപ്തരാകുന്നില്ല. സമീപ കാലങ്ങളിൽ ദ്രുതഗതിയിലുള്ള ക്രെഡിറ്റ്, പെയ്‌മെന്റ് പ്ലാനുകൾ, ഷോപ്പിംഗ് മനോഭാവം തുടങ്ങിയലയാണ് കാരണം.


പല മാതാപിതാക്കളും തങ്ങളുടെ കുട്ടികളുമായി പണത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത് ഒഴിവാക്കുകയാണ്. മാതാപിതാക്കൾ ചെറുപ്പത്തിൽ തന്നെ സാമ്പത്തിക വിഷയം കുട്ടികൾക്കു പരിചയപ്പെടുത്താൻ ശ്രമിക്കുന്നില്ല. പ്രായപൂർത്തിയായവർ അല്ലാത്തതുകൊണ്ട് മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ സാമ്പത്തിക കാര്യങ്ങളിൽ നിന്നും മാറ്റി നിർത്തുകയും ചെയ്യുന്നു. കുട്ടിക്കാലത്തു നിന്നും പ്രായപൂർത്തിയാകുമ്പോഴേക്കും കുട്ടികൾക്ക് സാമ്പത്തികം കൈകാര്യം ചെയ്യുന്നതിന് വേണ്ട അടിസ്ഥാന വിവരം ഇല്ലാതിരിക്കുകയും സാമ്പത്തികം കൈകാര്യം ചെയ്യാൻ വിഷമമുണ്ടാകുകയും ചെയ്യുന്നു.

കുട്ടികൾ മതാപിതാക്കളിൽ നിന്ന് അടിസ്ഥാന സാമ്പത്തിക കാര്യങ്ങൾ പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. ഇത് ഫലപ്രദമായി ചെയ്യാൻ, ചില ടെക്‌നിക്കുകൾ വേണം. നിങ്ങളുടെ കുട്ടികൾക്ക് മാസത്തിൽ ഒരു തുക നൽകുന്ന എന്ന ആദ്യപടി മികച്ചതാണ്. സ്‌കൂൾ വിദ്യാഭ്യാസ കാലം മുതൽ കുട്ടികൾക്ക് എല്ലാ മാസവും നിശ്ചിത തുക നൽകാൻ തുടങ്ങാം. നിങ്ങളുടെ കുട്ടി പണം വിനിയോഗിക്കുന്നതനുസരിച്ച് നിങ്ങൾക്ക് അലവൻസ് തുക ഉയർത്തുകയോ കുറയ്ക്കുകയോ ചെയ്യാം. കുട്ടികൾ അലവൻസിൽ നിന്ന് നേട്ടമുണ്ടാക്കാൻ സാധിക്കില്ല, അവൻ അല്ലെങ്കിൽ അവൾ യഥാർത്ഥത്തിൽ അത് ആഗ്രഹിക്കുകയും ഇല്ല. കുട്ടികൾ എന്തെങ്കിലും മുൻകൈ എടുക്കാതേയെ ആഗ്രഹിക്കാതെയോ പണം സ്വീകരിക്കുന്നതുപോലും ധനപരമായ ഉത്തരവാദിത്തബോധം വളർത്തിയെടുക്കാൻ സാധിക്കും.

ചെറുകഥകളിലൂടേയും പ്രശ്‌നോത്തിരികളിലൂടെയും കുട്ടികൾക്ക് പണമിടപാടുകളുടെ ബാലപാഠം മനസ്സിലാക്കികൊടുക്കാം. കുട്ടികൾക്കായി ബാങ്ക് അക്കൗണ്ട് തുറക്കുന്നതും പരിമിത തുകകൾ ഉള്ള ജൂനിയർ ഡെബിറ്റ് കാർഡ് അനുവദിച്ചു കൊടുക്കുകയും വഴി ചെറുപ്പത്തിൽ തന്നെ പണം വിനിയോഗിക്കേണ്ടത് എങ്ങനെയെന്ന് മനസ്സിലാക്കുകയും ഉയർന്ന സാമ്പത്തിക ഭാവിയുള്ളവരായി ഉയർത്തി കൊണ്ടു വരുകയും ചെയ്യാം.



from Whitespace https://ift.tt/2E8CI7s
via IFTTT