കുറഞ്ഞ ചെവലിൽ കൂടുതൽ കവറേജ് ഉറപ്പാക്കി വാർധക്യകാലത്ത് ചികിൽസാ ചെലവു ഭാരമാകാതിരിക്കാൻ ഹെൽത്ത് ഇൻഷൂറൻസ് പ്ലാൻ കൃത്യമായി കണ്ടെത്തുക. നല്ല പോളിസി തെരഞ്ഞെടുത്ത് ശരിയായി പ്ലാൻ ചെയ്താൽ താങ്ങാവുന്ന തുകയ്ക്ക് മികച്ച കവറേജ് ഉറപ്പാക്കാൻ കഴിയും. ഒറ്റ പോളിസിയിൽ ലക്ഷ്യം നേടാനാകുന്നില്ലെങ്കിൽ രണ്ടെണ്ണം സമന്വയിപ്പിച്ചും കാര്യം നേടാം.
വിവിധ തരം പോളിസികളുടെ പ്ലാനുകൾ
1. എസ്ബിഐ ജനറലിന്റെ ഫാമിലി പ്ലോട്ടർ പോളിസിയിലൂടെ കുടുബത്തിലെ നാല് പേർക്ക് മൂന്ന് ലക്ഷം രൂപ കവറേജിൽ സംരക്ഷണം നേടാൻ കഴിയും. കൃത്യമായി പുതുക്കി ആജീവനാന്തം ദമ്പതികൾക്കു കവറേജ് നിലനിർത്താം. മക്കൾക്ക് ആവശ്യമായ സമയത്ത് ഏഴു ലക്ഷം ടോപ് അപ് വഴി കവറേജ് വർദ്ധിപ്പിക്കാനും കഴിയും.
2. സ്റ്റാർ ഹെൽത്തിന്റെ ഫാമിലി ഹെൽത്ത് ഒപ്ടിമ പോളിസി പ്രകാരം ഒരു വർഷം സംഅഷ്വേർഡ് തീർന്നാലും അത്രയും തുക വീണ്ടും പുനസ്ഥാപിച്ചു കിട്ടുകയും ചെയ്യും. പോളിസി കലാവധിയിൽ മൂന്ന് തവണ വരെ 100 ശതമാനം കവറേജിൽ പുനസ്ഥാപിച്ചു നൽകുന്നു.
3. ബജാജ് അലയൻസിന്റെ സിവിൽ ഹെൽത്ത് പ്ലാനിൽ മൂന്നു ലക്ഷം രൂപ വരെ ചികിൽസാ സഹായം ലഭിക്കും. ഇതിൽ 26,000 രൂപ വർഷം അടക്കണം. പക്ഷെ ജീവിതാവസാനം വരെ കവറേജ് കിട്ടും. നല്ലൊരു തുകയുടെ ആദായനികുതി ഇളവും നേടാം.
4. ന്യൂ ഇന്ത്യാ അഷുറൻസ് ഫാമിലി ഫ്‌ളോട്ടർ പോളിസി പ്രകാരം നാലായിരം രൂപ മുടക്കിയാൽ നാൽപതുകാരന്, ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കും രണ്ട് ലക്ഷത്തിന്റെ കവറേജ് കിട്ടും. മെഡിക്കൽ പരിശേധനയും ആവശ്യമില്ല. ആജീവനാന്തം പുതുക്കാനും പറ്റും. മൂന്ന് വർഷം മുതൽ 50 വയസ്സ് വരെ ചേരാം.
5. യുണൈറ്റഡ് ഇന്ത്യ സൂപ്പർ ടോപ് അപ് പോളിസി
നിലവിലെ കവറേജ് മതിയാകുന്നില്ലെങ്കിൽ കൂടുതൽ കവറേജ് നേടാനായി പരിഗണിക്കുന്ന പോളിസിയാണ് ടോപ് അപ് പോളിസി. മെഡിക്കൽ പരിശേധന 45 വയസ്സിന് ശേഷം മതി.
പോളിസി വാങ്ങുന്നതിന് മുമ്പ് സംശയങ്ങൾ ഏജന്റ്, ബ്രോക്കിങ് സ്ഥാപനം, ഉദ്യോഗസ്ഥർ എന്നിവരോട് ചോദിച്ച് മനസ്സിലാക്കേണ്ടതാണ്.
from Whitespace https://ift.tt/2SoATX5
via IFTTT
