Breaking

Wednesday, December 5, 2018

യൂ ട്യൂബിലൂടെ വൈറലായ രുചി വൈവിധ്യങ്ങളുടെ പാചക മുത്തശ്ശി വിടവാങ്ങി

ഗുണ്ടൂര്‍: യൂ ട്യൂബിലൂടെ വൈറലായ രുചി വൈവിധ്യങ്ങളുടെ പാചക മുത്തശ്ശി വിടവാങ്ങി. 107ാം വയസില്‍ ആണ് അന്ത്യം. സമൂഹമാധ്യമങ്ങളിലൂടെ വൈറലാവാന്‍ പ്രായമൊരു തടസമല്ലെന്ന് തെളിയിച്ച്, യൂ ട്യൂബ് വിഡിയോകളിലൂടെ ശ്രദ്ധേയിതീര്‍ന്ന്, പാചകറാണിയായി തിളങ്ങിയ രുചി വൈവിധ്യങ്ങളുടെ മുത്തശ്ശിയായ മസ്താനമ്മ അന്തരിച്ചു. ആന്ധ്ര സ്വദേശിനിയാണ് മസ്താനമ്മ. നാട്ടു രീതിയിലുള്ള പാചക വീഡിയോകളിലൂടെ ഏറെ ശ്രദ്ധ നേടിയ ഈ മുത്തശ്ശിയുടെ ഓരോ വീഡിയോയും നിമിഷങ്ങള്‍ക്കകം വൈറലായിട്ടുള്ളവയായിരുന്നു.

ആദ്യമായി മുത്തശ്ശി സമൂഹമാധ്യമങ്ങളിലെ താരമായി മാറിയത് 2016 ല്‍ ചെറുമകന്‍ ലക്ഷ്മണിനും കൂട്ടുകാര്‍ക്കും വേണ്ടി വഴുതനങ്ങാ കറി തയാറാക്കുന്നതിന്റെ വിഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തപ്പോഴാണ്. സംഭവം സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍ ആയതോടെയാണ് മുത്തശ്ശി താരമായി മാറിയിരിക്കുകയാണ്. 75 ലക്ഷത്തിലധികം  ആള്‍ക്കാരാണ് ആ വിഡിയോ കണ്ടിരുന്നത്.  ഇതോടെ, പിന്നീട്  മുത്തശ്ശിയുടെ പാചകത്തിന്റെ പല  വിഡിയോകളും യുട്യൂബില്‍ വരാന്‍ തുടങ്ങിയിരുന്നു. ഈ വീഡിയോകളെല്ലാം ഒന്നിനൊന്നു വൈറലാവുകയും ചെയ്തിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ 12 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് കണ്‍ട്രി ഫുഡ് എന്ന യുട്യൂബ് ചാനല്‍ നേടിയത്. പരീക്ഷിച്ച് ഉണ്ടാക്കിയെടുത്തവയായിരുന്നു മസ്താനമ്മയുടെ വിഭവങ്ങള്‍ ഏറെയും. അതുകൊണ്ട് തന്നെ പല വിഭവങ്ങളും വ്യത്യസ്തമാര്‍ന്ന രുചിയേറിയവയായിരുന്നു.

പതിനൊന്നാം വയസില്‍ വിവാഹിതയായ മസ്താനമ്മയ്ക്ക് അഞ്ച് മക്കളായിരുന്നു. ്എന്നാല്‍ വിധി അവരെയേറെ കഷ്ടപ്പെടുത്തി. ഇരുപത്തിരണ്ടാം വയസില്‍ ഭര്‍ത്താവ് മരിച്ചതോടെ അഞ്ച് മക്കളയും ഇവര്‍ ഒറ്റയ്ക്കാണ് വളര്‍ത്തിയത്. കടല്‍വിഭവങ്ങളിലായിരുന്നു  മസ്താനമ്മയുടെ ഒട്ടേറെ രുചിക്കൂട്ടുകള്‍ ഉണ്ടാക്കിയത്.  ഇത്തരത്തില്‍ ഉളള വ്യത്യസ്തയാര്‍ന്ന വിഭവങ്ങള്‍ തയ്യാറാക്കിയിരുന്നത് പ്രത്യേക രുചികൂട്ടുകള്‍ ഉപയോഗിച്ചായിരുന്നു. ഓരോ കൂട്ടിനും, അതുപോലെ വിഭവത്തിനും അതിന്റേതായ പ്രത്യേകത ഉണ്ടായിരുന്നു. തണ്ണിമത്തന്‍ ചിക്കന്‍ കറി, കെബാബ്, ബിരിയാണി രുചിക്കൂട്ടുകള്‍ നിരവധി കാഴ്ചക്കാരെയാണ് നേടിയെടുത്തത്. കണ്‍ട്രി ഫുഡ് എന്ന യുട്യൂബ് ചാനല്‍ പ്രാദേശിക രുചികള്‍ മാത്രമല്ല കൈകാര്യം ചെയ്തിരുന്നത്. ആളുകളെ ഏറെ ആകര്‍ഷിക്കുന്ന വ്യത്യസ്തമാര്‍ന്ന പുതിയ സ്റ്റൈല്‍ വിഭവങ്ങളും തയ്യാറാക്കിയിരുന്നു.

 


 



from Anweshanam | The Latest News From Health https://ift.tt/2EecUXD
via IFTTT