Breaking

Monday, December 3, 2018

ബിജെപിയെ അധികാരത്തിലേറ്റിയാല്‍ ഹൈദരബാദിന്റെ പേരും മാറ്റിത്തരാമെന്ന് യോഗി

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത ഹിന്ദുത്വ അജണ്ടയുടെപ്രചാരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്ത് അധികാരം നൽകി തരികയാണെങ്കിൽ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗർ എന്നാക്കി തരാമെന്ന് യോഗി പറഞ്ഞു. ബിജെപി അധികാരത്തിൽ വന്നാൽ മാത്രമെ ഹൈദരാബാദിലെ ഭീകരവാദ ബന്ധങ്ങൾ അവസാനിപ്പിക്കാൻ സാധിക്കു. ബിജെപി ഏറ്റെടുത്ത് നടത്തുന്ന രാമരാജ്യമെന്ന ദൗത്യത്തിൽ തെലങ്കാനയും പങ്കുവഹിക്കണം.രാജ്യത്ത് നടക്കുന്ന എല്ലാ ഭീകരാക്രമണങ്ങൾക്ക് പിന്നിലും ഹൈദരാബാദുമായി ഒരു ബന്ധമുണ്ട്. മുസ്ലിം പ്രീണനം നമ്മുടെ രാഷ്ട്രീയത്തിന്റെ ഭാഗമായില്ലായിരുന്നെങ്കിൽ അത്തരം ഭീകര പ്രവർത്തനങ്ങൾ ഉണ്ടാകില്ലായിരുന്നു. ഭീകരർക്ക് കോൺഗ്രസ് ബിരിയാണി നൽകുമ്പോൾ ബിജെപി വെടിയുണ്ടകളാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Yogi Adityanath, Telangana elcetion,Hyderabad


from mathrubhumi.latestnews.rssfeed https://ift.tt/2Pi1pj0
via IFTTT