Breaking

Monday, December 3, 2018

ജയില്‍പുളളിക്കും വീട്ടിലെത്തി ദാമ്പത്യ ജീവിതമാകാം: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ജയിൽപ്പുള്ളിയ്ക്ക് പരോളിൽ വീട്ടിൽ വന്ന് ദാമ്പത്യജീവിതം അനുവദിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചു.തമിഴ്നാട്ടിലെ കടല്ലൂർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പെരുമാളിനാണ് രണ്ടാഴ്ച കോടതി പരോൾ നൽകിയത്. ഭാര്യ മുത്തുമണിയുടെ ഹർജി സ്വീകരിച്ചാണ് നടപടി. ജീവിത നൈരാശ്യവും മാനസിക സമർദവും കുറയ്ക്കാൻ ഇതാണ് ഒരു പോംവഴിയെന്ന് മനഃശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെട്ടതിനെതുടർന്നാണ് തടവുകാർക്കും ഈ നൂതന നടപടിയിലൂടെ കോടതി ആശ്വാസം നൽകിയത്. തടവുപുള്ളിയാണെങ്കിലും വീട്ടിലെത്തി ഭാര്യയുമായി ശയിച്ച് വൈകാരിക ജീവിതം പങ്കിടുന്നതിൽ പെരുമാളിനും അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് തടവുകാരന്റെയും അന്തസ്സ് സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് വിധിയിൽ ഉള്ളതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരു കേസിൽ പെരുമാളിന് ജീവപര്യന്തം ശിക്ഷ ലഭിച്ചു. ഇനിരണ്ട് കേസുകൾ കൂടി വിചാരണയിൽ ഉള്ളതിനാൽ പരോൾ നൽകരുതെന്ന സർക്കാർ വാദം കോടതി തള്ളി. Content Highlight: Madras high court grantsparole to lifer for conjugal visit


from mathrubhumi.latestnews.rssfeed https://ift.tt/2EadKVp
via IFTTT