Breaking

Sunday, December 23, 2018

വടക്ക് ഭാഗത്ത് തല വച്ച് ഉറങ്ങരുത്;അത് അന്ധവിശ്വാസമല്ല 

പണ്ടു മുതലേ പറഞ്ഞു കേള്‍ക്കാറുള്ളതാണല്ലോ വടക്കോട്ട് തല വച്ച് ഉറങ്ങരുത് എന്ന കര്യം. പലരും അത് അന്ധ വിശ്വാസം ആണെന്ന് പറഞ്ഞ് തള്ളിക്കളയാറുണ്ട്.എന്നാല്‍ അതിന്റെ സത്യാവസ്ഥ എന്തെന്ന് മനസ്സിലാക്കൂ

ഭൂമിയുടെ കാന്തികവലയം അടിസ്ഥാനമാക്കി മനുഷ്യര്‍ക്ക് ഏറ്റവും ഗുണകരമായ വാസ്തുനിയമങ്ങളിലൊന്ന് വടക്കോട്ട് തല വച്ച് ഒരിക്കലും ഉറങ്ങരുത് എന്നുള്ളതാണ്.തല ഉത്തരധ്രുവവും പാദം ദക്ഷിണധ്രുവവും ആയുള്ള ഒരു കാന്തമായാണ് മനുഷ്യശരീരത്തെ വാസ്തുശാസ്ത്രം കാണുന്നത്.അതുകൊണ്ട്, തല ഭൂമിയുടെ ഉത്തരധ്രുവത്തിലേക്ക് തിരിഞ്ഞിരിക്കുമ്പോള്‍, രണ്ട് ഉത്തരധ്രുവങ്ങള്‍ തമ്മില്‍ വികര്‍ഷിക്കുകയും മാനസിക പിരിമുറുക്കം, അസ്വസ്ഥമായ ഉറക്കം, മറ്റ് അനുബന്ധ ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഉണ്ടാകും.

അതുകൊണ്ട് ദീര്‍ഘ നേരത്തേക്ക് ഉറങ്ങുകയോ ഇരിക്കുകയോ ചെയ്യുമ്പോള്‍ തല വടക്കോട്ട് വയ്ക്കരുത് എന്ന് വാസ്തുശാസ്ത്രം നിഷ്‌കര്‍ഷിക്കുന്നു.ശാസ്ത്രീയമായ വിശദീകരണം - തീവ്രത കൂടുതലുള്ള ഭൂമിയുടെ കാന്തിക ഉത്തരധ്രുവത്തിന് (ഭൂമിശാസ്ത്രപരമായി തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു) മനുഷ്യരില്‍, പ്രത്യേകിച്ച് തലച്ചോറില്‍ ഒരു പോസിറ്റീവ് സ്വാധീനം ഉള്ളതിനാല്‍ ഉറങ്ങുകയോ ഇരിക്കുകയോ ചെയ്യുന്നത് തല തെക്കുഭാഗത്ത് വച്ചായിരിക്കണം.അതുപോലെ കാന്തിക ദക്ഷിണധ്രുവ (ഭൂമിശാസ്ത്രപരമായി വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്നു) ത്തിന് നെഗറ്റീവ് സ്വാധീനം ഉള്ളതിനാല്‍ വടക്ക് ഭാഗത്ത് തല വച്ച് ഉറങ്ങുന്നത് െേവണ്ടന്നുവയ്ക്കണം.വാസ്തുശാസ്ത്രമനുസരിച്ച്, പ്രപഞ്ചം സ്ഥിതിചെയ്യുന്നത് അനന്തമായ ശൂന്യതയിലാണ്. അതിന് പ്രത്യേകിച്ച് ദിക്കുകളൊന്നുമില്ല.

എന്നാല്‍, ഭൂമിയില്‍ നിയതമായ എട്ട് പ്രധാന ദിക്കുകളുണ്ട്, അതെല്ലാം സൂര്യനെ അപേക്ഷിച്ചുള്ളതുമാണ്.കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നിവയാണവ. രണ്ടു ദിക്കുകള്‍ തമ്മില്‍ ചേര്‍ന്നിരിക്കുന്ന മൂലകള്‍ക്കും പ്രാധാന്യമുണ്ട്. കാരണം, രണ്ടു ദിക്കുകളില്‍ നിന്നുമുള്ള ഊര്‍ജം അവിടെ ഒന്നിക്കുന്നുണ്ട്.വടക്കു കിഴക്ക് (ഈശാന), വടക്കു പടിഞ്ഞാറ് (വായവ്യ), തെക്കു പടിഞ്ഞാറ് (നൈരുധ്യ), തെക്കു കിഴക്ക് (ആഗ്‌നേയ) എന്നിവയാണവ.വടക്കു നിന്ന് തെക്കു വരെയും കിഴക്കു നിന്ന് പടിഞ്ഞാറുവരെയും ഭൂമിയുടെ ഉപരിതലത്തിലൂടെ ഒരു ഗ്രിഡ് പോലെ കടന്നുപോകുന്ന അദൃശ്യമായ ഊര്‍ജ രേഖ കളെക്കുറിച്ചും വാസ്തുശാസ്ത്രത്തിന് കൃത്യമായ ധാരണകളുണ്ട്.

ഈ രേഖകള്‍ സൃഷ്ടിക്കുന്ന വൈദ്യുതകാന്തിക മണ്ഡലം മനുഷ്യശരീരത്തെ ബാധിക്കുകയും ശരീരത്തിലെ അവയവങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.ഭൗമോപരിതലത്തില്‍ ഒരു കെട്ടിടം നിര്‍മിക്കുമ്പോള്‍ ഈ സംതുലനാവസ്ഥ ഭേദിക്കപ്പെടുന്നുണ്ട് എന്നാണ് വിശ്വാസം. കാരണം, ഭൗതിക നിര്‍മിതി വൈദ്യുത കാന്തിക മണ്ഡലത്തില്‍ ഒരു വിടവ് സൃഷ്ടിക്കുന്നു.അതുകൊണ്ട്, കോസ്മിക് ഊര്‍ജം അഥവാ പ്രാണ, കെട്ടിടത്തിലും അതിനു ചുറ്റും സുഖകരമായി വിന്യസിക്കപ്പെടേണ്ടതിന് ഈ സംതുലനാവസ്ഥ പുനഃസൃഷ്ടിക്കപ്പെടേണ്ടതുണ്ട്.



from Anweshanam | The Latest News From Health http://bit.ly/2EJQyh9
via IFTTT