Breaking

Wednesday, December 5, 2018

സ്ത്രീസംവരണവുമായി തീവണ്ടികൾ

ന്യൂഡൽഹി: രാജധാനിയും തുരന്തോയും അടക്കം പൂർണമായി ശീതികരിച്ച തീവണ്ടികളിലെ എ.സി. ത്രീ ടയറിൽ ആറു ബർത്തുകൾ സ്ത്രീകൾക്കുവേണ്ടി സംവരണം ചെയ്തു. എ.സി. ത്രീ ടയറിലെ ഓരോ കോച്ചിലും നാല് ലോവർ ബെർത്തുകൾ വീതം മുതിർന്ന പൗരന്മാർക്കും 45 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കും ഗർഭിണികൾക്കും നേരത്തേ സംവരണമുണ്ട്. അതു കൂടാതെയാണിത്. ചൊവ്വാഴ്ച ഇതുസംബന്ധിച്ച സർക്കുലർ റെയിൽവേ ബോർഡ് പുറത്തിറക്കി. പുതിയ സംവരണം * ഓരോ മെയിൽ/എക്സ്പ്രസ് തീവണ്ടികളിലും ആറു സ്ലീപ്പർ ക്ലാസ് ബെർത്തുകൾ. * ഗരീബ്രഥ് എക്സ്പ്രസിലെ തേർഡ് എ.സി.യിലുള്ള ആറു ബെർത്തുകൾ. * റിസർവേഷനോടെ ഉറങ്ങാൻ സൗകര്യമുള്ള എല്ലാ തീവണ്ടികളിലെയും സ്ലീപ്പർ ക്ലാസുകളിലുള്ള ഓരോ കോച്ചിലും ആറു ലോവർ ബെർത്തുകൾ, തേർഡ് എ.സി., സെക്കൻഡ് എ.സി., എന്നിവിടങ്ങളിലെ ഓരോ കോച്ചിലും മൂന്നു ലോവർ ബെർത്തുകൾ എന്നിവ മുതിർന്ന പൗരന്മാർക്കും 45 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കും ഗർഭിണികൾക്കും സംവരണം നൽകി. content highlights:indian railway reservation + ladies quota


from mathrubhumi.latestnews.rssfeed https://ift.tt/2QClllA
via IFTTT