Breaking

Sunday, December 2, 2018

റയല്‍ വിജയവഴിയില്‍; പരാജയമറിയാതെ യുവന്റസ്

മാഡ്രിഡ്: ഐബറിനെതിരായ തോൽവിക്ക് ശേഷം റയൽ മാഡ്രിഡ് വീണ്ടും വിജയവഴിയിൽ തിരിച്ചെത്തിയപ്പോൾ ഇറ്റലിയിൽ യുവന്റസ് കുതിപ്പ് തുടരുന്നു. സാന്റിയാഗോ ബെർണാബ്യൂവിൽ നടന്ന മത്സരത്തിൽ വലൻസിയയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയൽ പരാജയപ്പെടുത്തിയത്. സീരി എയിൽ ഫിയറെന്റീനോയ്ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു യുവന്റസിന്റെ വിജയം. മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ ഡാനിയൽ വാസിന്റെ സെൽഫ് ഗോളിലൂടെ റയൽ ലീഡെടുത്തു. പിന്നീട് 83-ാം മിനിറ്റിലാണ് രണ്ടാം ഗോൾ വന്നത്. ലൂകാസ് വാസ്കസ് ആയിരുന്നു ഗോൾ സ്കോറർ. വിജയത്തോടെ 14 മത്സരങ്ങളിൽ 23 പോയിന്റുമായി റയൽ അഞ്ചാം സ്ഥാനത്തെത്തി. 31-ാം മിനിറ്റിൽ ബെന്റകുറിന്റെ ഗോളോടെ യുവന്റസ് ലീഡെടുത്തു. രണ്ടാം പകുതിയിൽ ചെല്ലീനിയുടെ ഡൈവിങ് വോളിയിലൂടെ യുവന്റസ് ലീഡുയർത്തി. 79-ാം മിനിറ്റിൽ ക്രിസ്റ്റിയാനോ കൂടി ലക്ഷ്യം കണ്ടതോടെ യുവന്റസ് വിജയമുറപ്പിച്ചു. ഇതോടെ ഇറ്റാലിയൻ ലീഗിൽ 14 മത്സരങ്ങളിൽ 40 പോയിന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. Content Highlights: Real Madrid and Juventus Win La Liga and Italian League


from mathrubhumi.latestnews.rssfeed https://ift.tt/2QqtGZx
via IFTTT