Breaking

Thursday, December 6, 2018

ബുലന്ദ്ശഹര്‍: യോഗി ആദിത്യനാഥ് സുബോധ് കുമാറിന്റെ കുടുംബത്തെ കണ്ടു

ലഖ്നൗ: ഗോഹത്യയുടെ പേരിൽ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ബുലന്ദ്ശഹറിൽ കൊല്ലപ്പെട്ട പോലീസുകാരന്റെ കുടുംബവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തി. സുബോധ് കുമാറിന്റെ ഭാര്യയും രണ്ടു മക്കളും സഹോദരിയും ലഖ്നൗവിലെ യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി കാണുകയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് പോലീസ് ഇൻസ്പെക്ടറായ സുബോധ് കുമാർ ആൾക്കൂട്ട ആക്രമണത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. ആക്രമണങ്ങളെ കുറിച്ച് മൗനംപാലിച്ചിരുന്ന യോഗി ആദിത്യനാഥ് ഗോവധത്തിനെതിരെ കർശന നപടിയെടുക്കുമെന്ന് പറഞ്ഞത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു. കൊലപാതകത്തിൽ ഉൾപ്പെട്ടവരോട് ഭരണകൂടം മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് കുടുംബം ആരോപിച്ചു. യുപി ഡിജിപി ഒ.പി.സിങും ഇവർക്കൊപ്പം മുഖ്യമന്ത്രി കാണാനെത്തിയിരുന്നു. മുഖ്യമന്ത്രി സുബോധ് കുമാറിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് ഉറപ്പുനൽകിയതായും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും ഒ.പി.സിങ് കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. അഖ്ലാഖ് വധക്കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥനായ സുബോധ് കുമാറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നാണ് ആരോപണം. Content Highlights:Yogi Adityanath,Subodh Kumar Singh, Bulandshahr


from mathrubhumi.latestnews.rssfeed https://ift.tt/2PjTJg9
via IFTTT