Breaking

Friday, December 7, 2018

കേരളത്തെ മാതൃകാ ഭക്ഷ്യസുരക്ഷാ സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: കേരളത്തെ മാതൃകാ ഭക്ഷ്യസുരക്ഷാ സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധങ്ങളായ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. 

ഈയൊരു ലക്ഷ്യം മുന്നില്‍ കണ്ടാണ് സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ഭക്ഷ്യ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കുന്ന സേഫ് & ന്യൂട്രീഷ്യസ് ഫുഡ് അറ്റ് സ്‌കൂള്‍ എന്ന പദ്ധതിയ്ക്ക് രൂപം നല്‍കിയത്.

സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ് ആവിഷ്‌കരിച്ച സേഫ് & ന്യൂട്രിഷ്യസ് ഫുഡ് അറ്റ് സ്‌കൂള്‍ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നാലാഞ്ചിറ സെന്റ് ഗൊരേറ്റീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ നിര്‍വഹിച്ചു.



from Anweshanam | The Latest News From India https://ift.tt/2PlrIoE
via IFTTT