Breaking

Monday, December 3, 2018

അലേനയ്ക്ക് ലാ ലിഗയിലെ ആദ്യ ഗോള്‍; വിജയത്തോടെ ബാഴ്‌സ ഒന്നാമത്‌

മാഡ്രിഡ്:വിയ്യാറലിനെതിരെ വിജയം കണ്ട് ബാഴ്സലോണ. സ്വന്തം ആരാധകർക്ക് മുന്നിൽ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബാഴ്സയുടെ വിജയം. ജെറാർഡ് പിക്വെയും കാർലെസ് അലേനയുമാണ് വിജയഗോൾ നേടിയത്. 36-ാം മിനിറ്റിൽ പിക്വെ ബാഴ്സയെ മുന്നിലെത്തിച്ചു. കളി തീരാൻ മൂന്ന് മിനിറ്റ് ശേഷിക്കെ ആയിരുന്നു കാർലെസ് അലേനയുടെ ഗോൾ. ലണയൽ മെസ്സിയുടെ പാസിൽ ബാഴ്സ അക്കാദമി താരം ലക്ഷ്യം കാണുകയായിരുന്നു. ലാ ലിഗയിൽ അലേനയുടെ ആദ്യ ഗോളാണിത്. വിജയത്തോടെ 14 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 27 പോയിന്റുള്ള സെവിയ്യ രണ്ടാമതാണ്. 25 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡാണ് മൂന്നാമത്. Carles Alena 🔥 Team @FCBarcelona In final time with second pic.twitter.com/gLWsNZqfT3 — Suleman Khalil Gujjar (@SulemanKhalil3) December 3, 2018 Content Highlights: Barcelona win vs Villarreal La Liga 2018


from mathrubhumi.latestnews.rssfeed https://ift.tt/2SsXpOR
via IFTTT