Breaking

Thursday, December 6, 2018

കെ.സുരേന്ദ്രന്‍ സുപ്രീം കോടതി വിധി മാനിച്ചില്ലെന്ന് ഹൈക്കോടതി; ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

കൊച്ചി: ശബരിമല ദർശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ കെ.സുരേന്ദ്രന്റെ ജാമ്യപേക്ഷയിൽ വിധിപറയുന്നത്ഹൈക്കോടതിനാളത്തേക്ക് മാറ്റിവെച്ചു. സുപ്രീംകോടതി വിധി സുരേന്ദ്രൻ മാനിച്ചില്ലെന്നും പ്രതിഷേധ ദിനത്തിൽ എന്തിന് ശബരിമലയിൽ പോയെന്നും ഹൈക്കോടതി ചോദിച്ചു. സുരേന്ദ്രന്റെ ജാമ്യപേക്ഷയെ സർക്കാർ കോടതിയിൽ ശക്തമായി എതിർത്തു. കെ.സുരേന്ദ്രൻ നിയമം കയ്യിലെടുത്തു. ശബരിമലയിൽ സ്ത്രീയെ ആക്രമിക്കാൻ ആസൂത്രണം നടത്തിയത് സുരേന്ദ്രനാണെന്നും ജാമ്യം അനുവദിക്കരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ സുരേന്ദ്രനെ എത്രകാലം ജയിലിൽ ഇടുമെന്ന് ചോദിച്ച കോടതി മന്ത്രിമാർക്ക് എതിരെയും കേരളത്തിൽ കേസില്ലേയെന്നും സർക്കാർ അഭിഭാഷകനോട് ആരാഞ്ഞു. സുരേന്ദ്രൻ മാത്രമാണോ ആ പാർട്ടിയിൽ ഉള്ളതെന്നും കോടതി ചോദിച്ചു. ബാക്കി വാദം കേട്ട് നാളെ വിധിപറയാമെന്ന് ഹൈക്കോടതി പറഞ്ഞു. കേസിൽ ഉൾപ്പെടുത്തിയ വകുപ്പുകൾ തനിക്കെതിരെ നിലനിൽക്കില്ലെന്ന് കാണിച്ചായിരുന്നു സുരേന്ദ്രൻ ഹൈക്കോടതിയിൽ ജാമ്യഹർജി നൽകിയത്. ടിപി വധക്കേസിലെ പ്രതികൾ സൗകര്യങ്ങൾ ഒരുക്കിനൽകുന്നവരാണ് തനിക്ക് ചായ വാങ്ങി തന്ന പോലീസുകാരനെതിരെ നടപടിയെടുത്തിരിക്കുന്നതെന്ന് ഇന്ന് കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പായി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ഇന്ന് അവസാനിച്ച സുരേന്ദ്രന്റെ റിമാൻഡ് കാലാവധി ഈ മാസം 20 വരെ പത്തനംതിട്ട കോടതി നീട്ടി. Content Highlights:k.surendrans bail plea, kerala high court,sabarimala issue


from mathrubhumi.latestnews.rssfeed https://ift.tt/2G3g8yX
via IFTTT