തലശേരി: സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനെ പ്രസംഗ വേദിയില്‍ വെച്ച് കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകരെ തലശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
ബി.ജെ.പിയുടെ മണ്ഡലം പ്രസിഡന്‍റ് എം.പി. സുമേഷ്, നഗരസഭാ കൗണ്‍സിലര്‍ ലിജേഷ് എന്നിവര്‍ ഉള്‍പ്പടെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തലശേരി ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഫോക് ലോര്‍ അക്കാദമിയുടെ പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു മന്ത്രി എ.കെ.ബാലന്‍ എത്തിയത്. മന്ത്രി വേദിയിലിരിക്കുന്നതിനിടെ കരിങ്കൊടിയുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ സ്കൂള്‍ കോമ്ബൗണ്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ഉടനെ തന്നെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു സ്ഥലത്ത് നിന്നും നീക്കി.
from Anweshanam | The Latest News From India https://ift.tt/2PbO8st
via IFTTT