Breaking

Saturday, December 1, 2018

സ്റ്റുഡിയോയില്‍ എത്തിയ പെണ്‍കുട്ടിയ്ക്ക് പീഡനം: ഫോട്ടോഗ്രാഫര്‍ക്ക് ഏഴരവര്‍ഷം കഠിനതടവ്

മണ്ണാർക്കാട്: സ്റ്റുഡിയോയിൽവെച്ച് പട്ടികജാതിക്കാരിയായ 21കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഫോട്ടോഗ്രാഫർക്ക് ഏഴരവർഷം കഠിനതടവ്. കൊല്ലങ്കോട് വടവന്നൂർ പൊക്കുന്നി കണ്ണത്ത് വീട്ടിൽ ചന്ദ്രനെയാണ് (47) മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേകകോടതി ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം 376-ാം വകുപ്പനുസരിച്ച് ഏഴുവർഷം കഠിനതടവിനും 25,000 രൂപ പിഴയടയ്ക്കാനും പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം ആറുമാസം കഠിനതടവിനും 1,000 രൂപ പിഴയടയ്ക്കാനുമാണ് ശിക്ഷ. രണ്ടുവകുപ്പുകൾ പ്രകാരമുള്ള പിഴയുമൊടുക്കിയില്ലെങ്കിൽ ഒന്നരവർഷം അധികതടവ് ശിക്ഷകൂടി അനുഭവിക്കണം. 2012 ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കേസിനാസ്പദമായ സംഭവം. വടവന്നൂരിൽ നടത്തിവന്നിരുന്ന സ്റ്റുഡിയോയിൽവെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. ദൃശ്യങ്ങളെല്ലാം പകർത്തിയിട്ടുണ്ടെന്നും അത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി സ്ഥാപനത്തിൽവെച്ച് വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. Content Highlight: Photographergets 7 years in jail for raping girl in studio


from mathrubhumi.latestnews.rssfeed https://ift.tt/2rduB15
via IFTTT