ശബരിമല: പമ്പയില്‍ ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരില്ലെന്ന് റിപ്പോര്‍ട്ട്. 30 താഴെ പോലീസുദ്യോഗസ്ഥര്‍ മാത്രമാണ് ഇപ്പോള്‍ പമ്ബയിലുള്ളത് എന്നാണ് വിവരം. മനിതി സംഘാംഗങ്ങള്‍ ശബരിമല ദര്‍ശനത്തിന് എത്തിയതിനേത്തുടര്‍ന്ന് പ്രതിഷേധം കനത്തിട്ടും ആവശ്യത്തിന് പോലീസുകാരില്ലാത്ത അവസ്ഥയാണുള്ളത്.
ആവശ്യത്തിന് പോലീസുകാരില്ലാത്തതിനാല്‍ മനിതി അംഗങ്ങളോട് പ്രതിഷേധം കണക്കിലെടുത്ത് മടങ്ങി പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മനിതി അംഗങ്ങള്‍ അത് തള്ളുകയായിരുന്നു. പമ്ബ സിഐ അല്ലാതെ മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ആരും തന്നെ ഇവിടെ എത്തിയിട്ടില്ല.
from Anweshanam | The Latest News From India http://bit.ly/2EHF3qB
via IFTTT