തിരുവനന്തപുരം : ഈ വര്‍ഷത്തെ ക്രിസ്മസ് അവധിദിനങ്ങളോട് അനുബന്ധിച്ച് കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും. 2018 ഡിസംബര്‍ 20 മുതല്‍ 2019 ജനുവരി രണ്ടാം തീയതി വരെയായിരിക്കും പ്രത്യേക സര്‍വീസുകള്‍.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗലൂരുവിലേക്കും തിരിച്ചുമാണ് സര്‍വീസ് നടത്തുക. അന്തര്‍സംസ്ഥാന കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ആയിരിക്കും സര്‍വീസുകള്‍ നടത്തുകയെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു. ഈ സര്‍വീസുകള്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
from Anweshanam | The Latest News From India https://ift.tt/2E8P0vV
via IFTTT