ന്യൂഡല്‍ഹി: ബിജെപി നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയ്ക്ക് പിന്തുണയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് രംഗത്തെത്തി. വസുന്ധര രാജെയ്ക്ക് തടി കൂടുന്നുവെന്നും അതിനാല്‍ വിശ്രമം വേണമെന്നുമാണ് ശരത് യാദവ് പറഞ്ഞത്.ഈ പരാമര്‍ശത്തിനെതിരെ വസുന്ധര രാജെ ഇന്നതെ രംഗത്തെത്തിയിരുന്നു. ശരത് യാദവ് പന്നെ അപമാനിക്കുകയായിരുന്നുവെന്നും മാപ്പു പറയണമെന്നും അവര്‍ പറഞ്ഞു.
വസുന്ധരയെ ഒരു രാഷ്ട്രീയ എതിരാളി മാത്രമായി ശരത് യാദവ് കാണാന്‍ പാടില്ലായിരുന്നുവെന്നും അവര്‍ ഒരു സ്തീയാണെന്ന കാര്യം ഓര്‍ക്കണമെന്നും. കൂടാതെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ആണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. അങ്ങനെയുള്ളപ്പോള്‍ അവരോട് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത് തീര്‍ത്തും തെറ്റായിപ്പോയെന്നും ബൃന്ദ പറഞ്ഞു.
വസുന്ധരയ്ക്ക് വിശ്രമം നല്‍കൂ. അവര്‍ വളരെ ക്ഷീണിതയാണ്. തടിയും കൂടിയിരിക്കുന്നു. മുമ്പ് വളരെ മെലിഞ്ഞിരുന്നതാണ്. അവര്‍ ഞങ്ങളുടെ മധ്യപ്രദേശിന്റെ മകളാണെന്നും ആല്‍വാറില്‍ നടന്ന റാലിയില്‍ ശരത് യാദവ് പറഞ്ഞു. ഇതാണ് വിവാദത്തിന് വഴി വെച്ചത്.
from Anweshanam | The Latest News From India https://ift.tt/2UqC3mT
via IFTTT