Breaking

Sunday, December 2, 2018

അയ്യപ്പന്‍മാര്‍ക്ക് സുരക്ഷയൊരുക്കാന്‍ എരുമേലിയില്‍ ഒന്നര കോടിയുടെ ക്യാമറകള്‍

എരുമേലി: ശബരിമല അയ്യപ്പൻമാർക്ക് സുരക്ഷയൊരുക്കാൻ ഒന്നര കോടി രൂപ മുടക്കി എരുമേലിയിൽ ആധുനിക ക്യാമറകൾ സ്ഥാപിച്ചു. കൊരട്ടിപാലം മുതൽ 36 ക്യാമറകളാണ് നിലവിൽ സ്ഥാപിച്ചിട്ടുള്ളത്. 360 ഡിഗ്രി തിരിയുന്ന 12 ക്യാമറകൾ, 24 ബുള്ളറ്റ് ക്യാമറകൾ എന്നിവയാണ് എരുമേലിയിൽ സ്ഥാപിച്ചിരിക്കുന്നത്.300 മീറ്റർ ദൂരത്തേക്ക് സൂം ചെയ്യാൻ സാധിക്കും ഇതിന്. ഓരോ ക്യാമറിയിലേയും ദൃശ്യങ്ങൾ പരിശോധിക്കാൻ എരുമേലി പോലീസ് സ്റ്റേഷനിൽ ആധുനിക കൺട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ പോലീസ് അനുമതി ഇല്ലാതെ നടത്തുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെ കണ്ടെത്തുന്നതിനും ഈ ക്യാമറകൾ സഹായിക്കും. അത്തരക്കാർക്കെതിരെ കോടതിയിൽ കൃത്യമായ തെളിവ് നൽകാൻ സാധിക്കുമെന്ന് പോലീസ് അറിയിച്ചു. ഇതു കൂടാതെ പഞ്ചായത്തിന്റെ പതിനഞ്ചോളം ക്യാമറകളും എരുമേലിയിലെ വിവിധയിടങ്ങളിലുണ്ട്. Content Highlights:sabarimala,police cctv protection


from mathrubhumi.latestnews.rssfeed https://ift.tt/2Qs4e5Y
via IFTTT