Breaking

Saturday, December 22, 2018

വന്യമൃഗങ്ങളെ കൊന്ന് ഇറച്ചി വിൽക്കണമെന്ന് പി.സി.ജോർജ്

കുമളി: വനത്തിൽ അധികമുള്ള മൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി വനംവകുപ്പ്തന്നെ വിൽക്കണമെന്ന് പി.സി.ജോർജ് എം.എൽ.എ. ഇതോടെ ഖജനാവിലേക്ക് അധികമായി വരുമാനമെത്തുകയും ജനവാസകേന്ദ്രങ്ങളിലിറങ്ങി ശല്യമുണ്ടാക്കുന്ന മൃഗങ്ങളുടെ എണ്ണം കുറയുകയും ചെയ്യും. പെരിയാർ കടുവാസങ്കേതത്തിന്റെ നാൽപ്പതാം വാർഷികാഘോഷചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് പൂഞ്ഞാർ എം.എൽ.എ. ഈ നിർദേശം വെച്ചത്. വനംമന്ത്രിയും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും വേദിയിലിരിക്കുമ്പോഴായിരുന്നു ജോർജിന്റെ അഭിപ്രായപ്രകടനം. നിലവിലുള്ള വന നിയമങ്ങൾ പ്രകാരം വനത്തിനുള്ളിലുള്ള മൃഗങ്ങളെ കൊല്ലാനാവില്ലെന്ന് വനം മന്ത്രി കെ.രാജു പ്രതികരിച്ചു. മൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലിറങ്ങി ശല്യമുണ്ടാക്കുന്നത് നിയന്ത്രിക്കാൻ സർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ അനുമതിയോടെയായിരിക്കും ഇത് നടപ്പാക്കുക. മറ്റു സംസ്ഥാനങ്ങൾ ചെയ്ത മാതൃകയായിരിക്കും ഇതിലും പിന്തുടരുക. സംസ്ഥാനത്തുടനീളം ആദിവാസി വിഭാഗത്തിൽപ്പെട്ട 500 പേരെ വനം വകുപ്പ് വാച്ചർമാരായി നിയമിക്കുമെന്നും പി.എസ്.സി. വഴിയായിരിക്കും നിയമനമെന്നും മന്ത്രി പറഞ്ഞു. content highlights: wild animals, hunting, wild animal meat,pc george,forest department


from mathrubhumi.latestnews.rssfeed http://bit.ly/2EFV5kN
via IFTTT