Breaking

Sunday, December 2, 2018

മദ്യലഹരിയില്‍ വളര്‍ത്തുമകന്‍ വീടിന് തീയിട്ടു; അമ്മ വെന്തുമരിച്ചു

കൊച്ചി: മദ്യലഹരിയിൽ വളർത്തുമകൻ വീടിന് തീയിട്ടു, അമ്മ വെന്തുമരിച്ചു. വൈറ്റില മേജർ റോഡിൽ കുരിശുപള്ളിക്ക് സമീപം നേരേവീട്ടിൽ പരേതനായ എൻ.ഒ. ജോസഫിന്റെ രണ്ടാം ഭാര്യയായ മേരി (85) ആണ് മരിച്ചത്. ശരീരം മുഴുവൻ പൊള്ളലേറ്റ മേരി സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. മദ്യപിച്ചെത്തിയ തങ്കച്ചൻ (സേവ്യർ) മേരി ജോസഫിനെ വീട്ടിൽ പൂട്ടിയിട്ട ശേഷം വീടിന് തീകൊളുത്തുകയായിരുന്നു. വളർത്തുമകൻ തങ്കച്ചന് (60) കാര്യമായ പൊള്ളലുണ്ടായില്ല. മണ്ണെണ്ണ ഒഴിച്ച് വീടിന് തീവെച്ച തങ്കച്ചനെ മരട് പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 10.45 -ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. തീ ഉയരുന്നതു കണ്ട സമീപവാസികളാണ് വിവരം പോലീസിലും ഫയർ സ്റ്റേഷനിലും വിളിച്ചറിയിച്ചത്. ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽ നിന്ന് രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേനാ വിഭാഗം എത്തിയപ്പോഴേക്കും ഓടിട്ട വീട് ഭൂരിഭാഗവും കത്തിനശിച്ചിരുന്നു. മേരിയും തങ്കച്ചനും മേരി കിടന്ന മുറിയിൽ നിന്നാകും തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. മുറിയും മുറിക്കുള്ളിലുണ്ടായിരുന്ന ഫർണിച്ചറും തുണികളും പൂർണമായും കത്തിനശിച്ചു. മകന്റെ മുറിയിലേക്കും മേൽക്കൂരയിലേക്കുമൊക്കെ തീപടർന്നു. അമ്മയും മദ്യപിച്ചെത്തുന്ന മകനും തമ്മിൽ നിരന്തരം വഴക്കായിരുന്നുവെന്ന് സമീപവാസികളും പറയുന്നു. മൃതദേഹം ജനറൽ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. ജില്ലാ ഫയർ ഓഫീസർ എ.എസ്. ജോളി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്.എൻ. സുരേഷ്, ലീഡിങ് ഫയർമാന്മാരായ റോബു കുര്യാക്കോസ്, ടി. അജയ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഒരുമണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്. Content Highlight: Drunk man laid fire on the house; Mother was cremated


from mathrubhumi.latestnews.rssfeed https://ift.tt/2AImJZN
via IFTTT