തിരുവനന്തപുരം: ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ മൂന്ന് എംഎൽഎമാർ നിയമസഭാ കവാടത്തില്‍ നടത്തുന്ന സത്യഗ്രഹ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ‍്ഞ പിൻവലിക്കണമെന്നതുള്‍പ്പെടെ ആവശ്യപ്പെട്ടാണ് എംഎൽഎമാരുടെ സത്യഗ്രഹ പ്രതിഷേധം.
പ്രശ്ന പരിഹാരത്തിന് സ്പീക്കർ മുൻ കൈ എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഇടപെട്ടിട്ടില്ല. അതേസമയം നിരോധനാജ്ഞ തുടരണമെന്ന നിലപാടിലാണ് സർക്കാർ. പ്രശ്ന പരിഹാരത്തിന് സ്പീക്കർ മുൻ കൈ എടുക്കാത്തതിൽ പ്രതിപക്ഷം ഇന്ന് സഭയിൽ പ്രതിഷേധം ഉയർത്തിയേക്കും.
അതേസമയം ശബരിമല വിഷയത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണന്‍റെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. സമരത്തിന് ഐക്യാദാർഢ്യമർപ്പിച്ച് മഹിളാ മോർച്ച പ്രവർത്തകർ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.
from Anweshanam | The Latest News From India https://ift.tt/2BXa72Z
via IFTTT