Breaking

Sunday, December 2, 2018

ക്രമസമാധാനം തകര്‍ക്കാനാണ് ബിജെപി ശ്രമം; ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുന്നുണ്ടെന്നും കടകംപള്ളി

ചെങ്ങന്നൂർ: ക്രമസമാധാനം തകർക്കാനുള്ള ശ്രമമാണ് കുറച്ചുനാളായി ബിജെപി നടത്തുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. . ജനങ്ങൾക്ക് കാര്യങ്ങളൊക്കെ മനസ്സിലാകുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു. യാതൊരു ആവശ്യങ്ങളുമില്ലാതെ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ ഉദ്ദേശ്യം. അവർ ചെന്നുപെട്ട വൈതരണിയിൽ കിടന്ന് കൈകാലിട്ടടിക്കുകയാണ്. ഇന്ന് ബിജെപി നടത്തുന്ന പ്രതിഷേധത്തിന് അടിസ്ഥാനമില്ല. ശബരിമലയിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു കഴിഞ്ഞതാണ്. ബിജെപിയുടെ കേന്ദ്രനേതൃത്വം സംസ്ഥാനനേതൃത്വത്തോട് പറയുന്നത് അവർ മറ്റ് വഴികളില്ലാത്തത് കൊണ്ട് അനുസരിക്കുന്നതാണെന്നും മന്ത്രി പരിഹസിച്ചു. കെ.സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയെ വഴിതടയാനാണ് ഇന്ന് ബിജെപിയുടെ നീക്കം. കെ.സുരേന്ദ്രനെതിരെയും മന്ത്രി പ്രതികരിച്ചു. സുരേന്ദ്രൻ വിചാരിക്കുന്നത് സുരേന്ദ്രനെ അറസ്റ്റ് ചെയ്യില്ലെന്നാണോ. നമ്മൾ ഒരു വഴിതടയൽ സമരത്തിന് പോയാൽ പോലും കേസുണ്ടാകും. അതിന്റെ പേരിൽ വാറണ്ട് വന്നെന്നിരിക്കും. അത് മനസ്സിലാക്കാനുള്ള ബുദ്ധി സുരേന്ദ്രനോ ബിജെപിക്കോ ഇല്ലെന്ന് താൻ കരുതുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. content highlights:sabarimala women entry follow up ,kadakampally surendran against bjp


from mathrubhumi.latestnews.rssfeed https://ift.tt/2DZdh7s
via IFTTT