Breaking

Sunday, December 23, 2018

ഇന്തോനേഷ്യയില്‍ സുനാമി: 62 പേര്‍ മരിച്ചു 600ലധികം പേര്‍ക്ക് പരിക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയെ പേടിപ്പിച്ചു കൊണ്ട് ഇന്നലെ വന്ന നമ്പന്‍ സുനാമിയില്‍ 62ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി 600 ലധികം പേര്‍ക്ക പരിക്ക് പറ്റിയതായും റിപ്പോര്‍ട്ട് ചെയ്തു. സുമാത്രയിലും ജാവയിലുമാണ്  ശനിയാഴ്ച രാത്രി 9.30നാണ് സുനാമി ഉണ്ടായത്. സുനാമിയില്‍ ഒട്ടേറെ കെട്ടിടങ്ങളും തകര്‍ന്നു. വന്‍ നാശ നഷ്ടങ്ങളാണ് രേഖപ്പെടുത്തിയത്.

ജാവ സുമാത്ര ദ്വീപുകള്‍ക്കിടയിലുള്ള  ക്രാക്കതോവ എന്ന അഗ്‌നിപര്‍വ്വത ദ്വീപിലെ അഗ്‌നിപര്‍വ്വതങ്ങളിലൊന്നാണ് സുനാമിയ്ക്ക കാരണമെന്നാണ് കരുതുന്നത്. അഗ്നി പര്‍വത സ്‌പോടനത്തെത്തുടര്‍ന്ന് കടലിനടിയില്‍ വന്‍ ഭൂചലനം ണ്ടായതും അമാവാസി ദിനങ്ങളിലെ വന്‍ തിരകളും സുനാമിയുടെ ആക്കം കൂട്ടി.

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ബാന്തെന്‍ പ്രവിശ്യയിലെ പാന്‍ഡെങ്‌ലാങ്ങിനെയാണു സുനാമി ഏറ്റവും കൂടുതല്‍ ബാധിച്ചത്. 33 പേര്‍ ഇവിടെ മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.


 



from Anweshanam | The Latest News From India http://bit.ly/2ELgYPs
via IFTTT