Breaking

Saturday, December 22, 2018

അനധികൃതഅവധി: 36 ഡോക്ടർമാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അനധികൃത അവധിയിൽ കഴിഞ്ഞിരുന്ന 36 ഡോക്ടർമാരെ സർവീസിൽനിന്ന് പുറത്താക്കി. വിവിധ സർക്കാർ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ ഡോക്ടർമാരാണിവർ. പി.എസ്.സി.യുടെ അനുമതിയോടെയാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടത്. അമ്പതോളം ഡോക്ടർമാർ അനകൃതമായി ജോലിക്കു ഹാജരാകുന്നില്ലെന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേത്തുടർന്ന് അവർക്ക് പല തവണ നോട്ടീസ് നൽകി. ജോലിക്കു ഹാജരാകണമെന്നുകാട്ടി പത്രപ്പരസ്യവും നൽകിയിരുന്നു. എന്നിട്ടും തിരികെയെത്താഞ്ഞതിനെ തുടർന്നാണ് നടപടി. ഇവർ ജോലിക്ക് എത്താതിരുന്നത് മെഡിക്കൽകോളേജുകളുടെയും ആശുപത്രികളുടെയും പ്രവർത്തനത്തെ ബാധിച്ചിരുന്നു. അവധിയെടുത്ത ശേഷം വിദേശരാജ്യങ്ങളിലെ സ്വകാര്യ ആസ്പത്രിയടക്കം ആരോഗ്യമേഖലയിൽ ഉയർന്ന ശമ്പളത്തിൽ അവർ ജോലി ചെയ്യുന്നതായാണ് വിലയിരുത്തൽ. അവധിയായതിനാൽ ഈ തസ്തികയിൽ പകരം നിയമനത്തിനും കഴിഞ്ഞിരുന്നില്ല. ഉപരിപഠനത്തിനായി അവധിയെടുത്ത് പോകുകയും പിന്നീട് സർവീസിൽ തിരികെ പ്രവേശിക്കാത്തവർക്കുമെതിരേ നടപടിയെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടിയാകാത്തത് വിമർശനത്തിനിടയാക്കിയിരുന്നു. Content Highlights: Doctors on leave aresacked


from mathrubhumi.latestnews.rssfeed http://bit.ly/2AaXVtS
via IFTTT